- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് & സ്‌കിൽ ഫീയസ്റ്റ ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് & സ്‌കിൽ ഫീയസ്റ്റ ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടക്കും. . നൈപുണ്യ വികസനത്തെ ഒരു പുതിയ തലത്തിൽ നോക്കിക്കാണുന്നതിനും നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ ഒരു മാറ്റം നൽകാനും ലക്ഷ്യമിട്ടാണ് പരി
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൈപുണ്യം ഇന്റർനാഷണൽ സ്‌കിൽ സമ്മിറ്റ് & സ്‌കിൽ ഫീയസ്റ്റ
ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടക്കും. . നൈപുണ്യ വികസനത്തെ ഒരു പുതിയ തലത്തിൽ നോക്കിക്കാണുന്നതിനും നൈപുണ്യ വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ ഒരു മാറ്റം നൽകാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് (ഡിഇറ്റി), കേരളാ അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെഎഎസ്ഇ) എന്നിവർ സംയുക്തമായാണ് നൈപുണ്യം സംഘടിപ്പിക്കുന്നത്.
കോർപ്പറേറ്റ് നായകന്മാർ, വിവിധ വകുപ്പ് മേധാവികൾ, രാജ്യത്തെ സ്‌കിൽ ഡവലപ്‌മെന്റ് മിഷൻ ഡയറക്ടർമാർ, വിദേശ പ്രതിനിധികൾ, ലോകത്തെ പ്രശസ്തരായ പണ്ഡിതന്മാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കേരളത്തിൽ മികവിന്റെ അത്യാധുനിക കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പങ്കാളിത്തവും സഹകരണവും രൂപീകരിക്കുന്നതിന് വ്യവസായ പങ്കാളികൾ, പരിശീലന കേന്ദ്രങ്ങൾ, സംഘടനകൾ എന്നിവയെ നൈപുണ്യ വികസനത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചറിയുകയും അവരുമായി കൈകോർക്കുകയും ചെയ്യുക എന്നതിനാവും സമ്മിറ്റ് പ്രാധാന്യം നൽകുക.
സ്‌കിൽ ഫീയസ്റ്റ 2016
കേരളത്തിലെ യുവാക്കൾക്ക് അവരുടെ തൊഴിൽപരമായ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് സ്‌കിൽ ഫീയസ്റ്റ 2016. ത്രിഡി പ്രിന്റിങ്, പ്രിന്റഡ് ഇലക്‌ട്രോണിക്‌സ്, ഹെറിറ്റേജ് സ്‌കിൽസ് എന്നിവയുടെ പ്രദർശനത്തിലൂടെ പൊതു സമൂഹത്തിൽ തൊഴിൽ വൈദഗ്ദ്ധ്യത്തിന്റെ സാധ്യതയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരിൽ താത്പര്യം വളർത്തുന്നതിനും സ്‌കിൽ ഫീസ്റ്റ് 2016 ലക്ഷ്യമിടുന്നു.