- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൻ.എ.ജി.സി ഒമ്പതാമത് വാർഷികാഘോഷം
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഒമ്പതാമതു വാർഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തിൽ (1145 സുള്ളിവൻ റോഡ്, അറോറ, 60506) വച്ച് ഡിസംബർ മാസം അഞ്ചാം തീയതി വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികൾ, മണ്‌ഡലകാല ആഘോഷം എന്നിവയോടുകൂടി നടത്തുന്നതാണ്. ആഘോഷപരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ പ്രവ
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഒമ്പതാമതു വാർഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തിൽ (1145 സുള്ളിവൻ റോഡ്, അറോറ, 60506) വച്ച് ഡിസംബർ മാസം അഞ്ചാം തീയതി വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികൾ, മണ്‌ഡലകാല ആഘോഷം എന്നിവയോടുകൂടി നടത്തുന്നതാണ്.
ആഘോഷപരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അതിനു പ്രയത്‌നിച്ച എല്ലാ ഭാരവാഹികളോടും അംഗങ്ങളോടും പ്രസിഡന്റ് എം.എൻ.സി നായർ നന്ദി അറിയിച്ചു. കൂടാതെ ഒമ്പതാമത് വാർഷികാഘോഷത്തിൽ എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും കുടുംബ സമേതം പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും പങ്കുചേരുവാനും വിളിക്കുക: എം.എൻ.സി നായർ (
217 649 1146 FREE), ജയരാജ് നാരായണൻ (
847 943 7643 FREE), രാജ് നായർ (
847 942 8036 FREE). സതീശൻ നായർ അറിയിച്ചതാണിത്.



