- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായന്മാർ ലക്ഷ്മി നായർക്ക് വേണ്ടി ഉറച്ച നിലപാടെടുക്കണം; ടോംസ് കോളേജും വിമൽജ്യോതിയും വാർത്തയിൽ നിന്നും മുങ്ങി പോയിട്ടും ലക്ഷ്മി നായരെ അപസർപ്പക കഥയിലെ നായികയാക്കുന്നതിന്റെ പിന്നിൽ ജാതി അജണ്ടയുണ്ട്; വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ സമുദായ പിന്തുണ കൊണ്ട് തകർക്കുന്ന നാട്ടിൽ ഒരു കൂട്ടം നായന്മാരുടെ നീക്കം വിജയിക്കുമോ?
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമുദായ അടിസ്ഥാനത്തിൽ വീതം വച്ചു തുടങ്ങിയതോടെയാണ് മലയാളികൾ കൂടുതൽ ശക്തമായി ജാതിവാദികളായതെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. ഇതോടെ സമുദായങ്ങൾ നടത്തുന്ന കോളേജുകളിലെ പ്രക്ഷോഭങ്ങളും ജാതിവൽക്കരിക്കപ്പെട്ടു. ജിഷ്ണു പ്രണോയ് വധത്തെ കുറിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ജാതിവികാരം പങ്കുവെക്കുന്നവരും നിരവധിയാണ്. ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പരസ്യമായി ജാതിവികാരം ഉയർത്തിയാണ് അവരുടെ കോളേജുകളെ സംരക്ഷിക്കാൻ എത്തിയത്. കുരുന്നുകളെ പോലും തെരുവിലിറക്കുകയാണ് കണ്ണൂരിലെ വിമൽ ജ്യോതി കോളേജ് ചെയ്തത്. ക്രിസ്ത്യാനിയാണ് കോളേജിന് പിന്നതും കൊണ്ട് ടോംസ് കോളേജിന് പോലും പല ആനുകൂല്യങ്ങളും ലഭിച്ചുവെന്നാണ് മറ്റു ചിലരുടെ ആരോപണം. ഇങ്ങനെ ജാതി നോക്കി പിന്തുണയ്ക്കുമ്പോൾ നായന്മാർ വെറുതിയിരിക്കണോ? അരുതെന്നാണ് ജാതിസ്‌നേഹികളായി ചില നായന്മാരുടെ ചിന്ത. ഈ ചിന്തം സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയും ചെയ്തു. വിഷയം തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രശ്‌നം തന്നെയാണ്. ലക്ഷ്മി നായരും
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമുദായ അടിസ്ഥാനത്തിൽ വീതം വച്ചു തുടങ്ങിയതോടെയാണ് മലയാളികൾ കൂടുതൽ ശക്തമായി ജാതിവാദികളായതെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. ഇതോടെ സമുദായങ്ങൾ നടത്തുന്ന കോളേജുകളിലെ പ്രക്ഷോഭങ്ങളും ജാതിവൽക്കരിക്കപ്പെട്ടു. ജിഷ്ണു പ്രണോയ് വധത്തെ കുറിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ജാതിവികാരം പങ്കുവെക്കുന്നവരും നിരവധിയാണ്.
ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പരസ്യമായി ജാതിവികാരം ഉയർത്തിയാണ് അവരുടെ കോളേജുകളെ സംരക്ഷിക്കാൻ എത്തിയത്. കുരുന്നുകളെ പോലും തെരുവിലിറക്കുകയാണ് കണ്ണൂരിലെ വിമൽ ജ്യോതി കോളേജ് ചെയ്തത്. ക്രിസ്ത്യാനിയാണ് കോളേജിന് പിന്നതും കൊണ്ട് ടോംസ് കോളേജിന് പോലും പല ആനുകൂല്യങ്ങളും ലഭിച്ചുവെന്നാണ് മറ്റു ചിലരുടെ ആരോപണം. ഇങ്ങനെ ജാതി നോക്കി പിന്തുണയ്ക്കുമ്പോൾ നായന്മാർ വെറുതിയിരിക്കണോ? അരുതെന്നാണ് ജാതിസ്‌നേഹികളായി ചില നായന്മാരുടെ ചിന്ത. ഈ ചിന്തം സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയും ചെയ്തു.
വിഷയം തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രശ്‌നം തന്നെയാണ്. ലക്ഷ്മി നായരും കുടുംബവും നടത്തുന്ന കോളേജിലാണ് വിദ്യാർത്ഥി സംഘടനകൾ എല്ലാം കൂടി സമരം ചെയ്യുന്നത്. സെലബ്രിറ്റി ഷെഫ് കൂടിയായ ലക്ഷ്മി നായരെ പിന്തുണച്ചക്കണെന്ന ആഹ്വാനം ചെയ്ത് ജാതി പറഞ്ഞു രംഗത്തെത്തിയത് ചില സമുദായ പ്രേമികളാണ്. നായരായ പ്രിൻസിപ്പലിനെയും കോളേജിനെയും രക്ഷിക്കാൻ രംഗത്തിറങ്ങണമെന്നാണ് ഇവർ പറയുന്നത്. നായരാണ് തനെന്ന് പറയുന്ന വ്യക്തിയാണ് ലക്ഷ്മിയെന്നതു കൊണ്ട് പിന്തുണയ്ക്കണമെന്ന പറഞ്ഞ് നായർ സർവീസ് സൊസൈറ്റിയുടെ ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്.
തിരുവനന്തപുരത്തെ തറവാടി നായരായ ലക്ഷ്മിക്ക് വേണ്ടി രംഗത്തിറങ്ങണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകളും നടക്കുന്നുണ്ട്. നേരത്തെ കാവ്യ എന്ന വിദ്യാർത്ഥിനി ഒരു സഹപാഠിയോട് സംസാരിച്ചപ്പോൾ നായരല്ലേ..എന്തിനാണ് ചോവ ചെക്കനോട് സംസാരിച്ചത് എന്ന് ലക്ഷ്മി നായർ ചോദിച്ചു എന്ന ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യമെല്ലാം ഓർമ്മിപ്പിച്ച് ജാതിവികാരം ഉണരണമെന്നാണ് ചില നയന്മാരുടെ അഭിപ്രായം.
ലോ അക്കാദമി മാനേജ്‌മെന്റിനെതിരേയും പ്രിൻസിപ്പൽ ഏകാധിപത്യഭരണം നടത്തുന്നുവെന്നും ആരോപിച്ച് വിദ്യാർത്ഥിസംഘടനകൾ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുമ്പോഴാണ് സമുദായ വികാരം ഉണർച്ചി ചിലർ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവെയ്ക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുമായാണ് വിദ്യാർത്ഥിസമരം. എന്നാൽ, രാജിയില്ലെന്ന് പ്രിൻസിപ്പൽ ലക്ഷ്മി നായരും നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ലക്ഷ്മി നായർക്കെതിരെ അപസർപ്പക കഥകൾ പറയുന്നതിന് പിന്നിൽ ചില ജാതീയ അജണ്ടകൾ ഉണ്ടെന്നാണ് ഇവരുടെ വാദം. എന്തായാലും ലക്ഷ്മി നായർ സമുദായ പിന്തുണ ഇതുവരെ തേടിയിട്ടില്ലെങ്കിലും സഹായിക്കാൻ സന്നദ്ധരായി സമുദായംഗങ്ങൾ നേരിട്ട് രംഗത്തുണ്ട്. വിമൽ ജ്യോതി കോളേജിനെ സംരക്ഷിക്കാൻ കത്തോലിക്കാ വിശ്വാസികൾ രംഗത്തിറങ്ങിയതു പോലെ നായന്മാരെ തെരുവിലിറക്കാൻ സാധിക്കണമെന്ന അഭിപ്രായമാണ് സമുദായ പ്രേമികളുടേത്. എന്തായാലും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ സമുദായ പിന്തുണ കൊണ്ടി വിജയിപ്പിക്കാനുള്ള നീക്കം വിജയിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
കേരള സർവകലാശാല നിയോഗിച്ച ഉപസമിതി ഇന്നും തെളിവെടുപ്പ് തുടങ്ങുകയാണ്. കെ.എസ്.യു.വാണ് സമരം തുടങ്ങിയതെങ്കിലും തുടർന്ന് എ.ഐ.എസ്.എഫ്., എം.എസ്.എഫ്., എ.ബി.വി.പി. തുടങ്ങിയ സംഘടനകൾകൂടി രംഗത്തെത്തി. പ്രിൻസിപ്പൽ ഏകാധിപത്യരീതിയിൽ പെരുമാറുന്നു, പെൺകുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിച്ചു, വ്യക്തിതാത്പര്യങ്ങൾക്കനുസരിച്ച് ഇന്റേണൽമാർക്ക് നൽകുന്നു തുടങ്ങിയ ആരോപണങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.