- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളും വിശ്വാസവും നിലനിർത്തേണ്ട കടമ ഹൈന്ദവർക്കുണ്ട്; മണ്ഡലകാല വ്രതാനുഷ്ഠാനം വീടുകളിൽ തന്നെ നടത്തണമെന്ന് എൻ.എസ്.എസ്
പെരുന്ന: കൊറോണ കാലമായതിനാൽ വ്രതാനുഷ്ഠാനത്തോടൊപ്പം ആചാരങ്ങൾ പാലിച്ചു ക്ഷേത്രദർശനം നടത്താൻ സാഹചര്യമില്ലാത്തതിനാൽ മണ്ഡല-മകരവിളക്ക് കാല വ്രതാനുഷ്ഠാനം വീടുകളിൽ തന്നെ നടത്തണമെന്ന് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ കാലത്ത് ദർശനത്തിനു നിയന്ത്രണം ഉണ്ടെങ്കിലും ക്ഷേത്രങ്ങളും വിശ്വാസവും നിലനിർത്തേണ്ട കടമ ഹൈന്ദവർക്കുണ്ട്. മണ്ഡല മകരവിളക്ക് കാലം ഹൈന്ദവ വിശ്വാസികളുടെ വ്രതാനുഷ്ഠാന കാലമായി മാറണമെന്നും സുകുമാരൻ നായർ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story