- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യസൗകര്യങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നായർ വെൽഫെയർ അസോസിയേഷൻ ഒപ്പുശേഖരണത്തിന്
ഡോംബിവ്ലി: പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, മോർച്ചറി തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നായർ വെൽഫെയർ അസോസിയേഷൻ ഒപ്പുശേഖരണം നടത്തുന്നു. പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം പിന്നീട് ജനപ്രതിനിധികൾക്കു കൈമാറും. താനെ-കല്യാൺ ഷട്ടിൽ ട്രെയിൻ ആരംഭിക്കുക, ഡോംബിവ്ലി - കല്യാൺ റയിൽവേ പാരലൽ റോഡിന്റെ നിർമ്മാണം പൂർ
ഡോംബിവ്ലി: പ്രദേശത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, മോർച്ചറി തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നായർ വെൽഫെയർ അസോസിയേഷൻ ഒപ്പുശേഖരണം നടത്തുന്നു. പൊതുജനങ്ങൾ ഒപ്പിട്ട നിവേദനം പിന്നീട് ജനപ്രതിനിധികൾക്കു കൈമാറും.
താനെ-കല്യാൺ ഷട്ടിൽ ട്രെയിൻ ആരംഭിക്കുക, ഡോംബിവ്ലി - കല്യാൺ റയിൽവേ പാരലൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുക, ഠാക്കുർളി, കോപ്പർ മേൽപ്പാലങ്ങൾ പണിയുക, ദിവ റോഡിലോ കോപ്പറിലോ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ഡോംബിവ്ലി വെസ്റ്റിൽ പെട്രോൾ പമ്പ് സ്ഥാപിക്കുക, മേൽപ്പാലങ്ങളിൽ വഴിയോരക്കച്ചവടം നിർത്തലാക്കി കാൽനടക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. നാളെ ആരംഭിക്കുന്ന ഒപ്പുശേഖരണം 23ന് അവസാനിക്കുമെന്ന് സെക്രട്ടറി മധു ബാലകൃഷ്ണൻ പറഞ്ഞു.
Next Story