നൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് രാജിവച്ചു. അപ്രതീക്ഷിതമായ തീരുമാനമായിരുന്നു നജീബ് ജങ്ങിന്റേത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നജീബ് ജങ്ങും തമ്മിൽ ശീതസമരം നടക്കുന്നതിനിടെയാണു രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൽഹിയിലെ ജനങ്ങൾ തന്ന പിന്തുണയ്ക്കും ജങ് നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ ഒപ്പമുണ്ടായിരുന്ന അരവിന്ദ് കെജ്‌രിവാളിനും ജങ് നന്ദി അറിയിച്ചിട്ടുണ്ട്.