മൂവാറ്റുപുഴ:ഒമാനിലെ സലാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂവാറ്റുപുഴ ആട്ടായം മുടവനാശേരിൽ ( പറമ്പിക്കുടി ) മുഹമ്മദ് (48) ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് ( ബേബി 49) എിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ഇന്ന് രാവിലെ 7.10-ന് ഒമാൻ എയർവെയ്‌സിന്റെ വിമാനത്തിലാണ് മൃതദ്ദേഹങ്ങൾ നെടുംമ്പാശ്ശേരിയിൽ എത്തിച്ചത്.മുഹമ്മദിന്റെ മക്കളായ ലുക്്മാൻ ,അദിനാൽ,സഹോദരൻ അബ്ദുൾ സമദ്,സഹോദരിയുടെ മക്കളായ അസീഫ് ,അറാഫത്ത് ,സെയ്ദു,സഹോദരീ ഭർത്താവ് ഹുസൈൻ എന്നീവരും നജീബിന്റെ സഹോദരൻ ഹാഷീം,ഭാര്യയുടെ സഹോദരന്മാരായ അൻസാരി ,കുഞ്ഞുമോൻ ,അർഷാദ് എന്നിവരും മൃതദ്ദേഹം ഏറ്റുവാങ്ങനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രാഹം പുലർച്ചെതന്നെ വിമാനത്താവളത്തിലെത്തിയിരുനന്നു.മൃതദ്ദേഹങ്ങൾക്കെപ്പം എം എൽ എയും മൂവാറ്റുപുഴക്ക് തിരിച്ചിട്ടുണ്ട്.ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് തുടർന്ന് 10 മണിയോടെ സംസ്‌കാരചടങ്ങുകൾ നടത്തി. മുഹമ്മദിന്റെ കബറടക്കം ആട്ടായം ദസൂക്കി ജുമാമസ്ജിദ് കബറിസ്ഥാനിലും നജീബിന്റെ കബറടക്കം മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദിലുമാണ് നടന്നത്.

ഇന്നലെ രാവിലെ 6.30-ന് ഒമാൻ എയർ വേയ്സിൽ മൃതദ്ദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്നതിനായി ബന്ധുക്കൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എന്നാൽ പെട്ടെുണ്ടായ കാലാവസ്ഥമാറ്റത്തെത്തുടർന്ന് സലാല ഏയർപോട്ട് രാത്രി താൽക്കാലികമായി അടക്കുകയും ഇതേത്തുടർന്ന് മൃതദ്ദേഹങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുകയുമായിരുന്നു.

മൃതദ്ദേഹം എത്തുന്നത് സംബന്ധിച്ച് തെറ്റായ വിവരം നൽകി സീയാൽ അധികൃതരും ഒമാൻ എയർവേയ്‌സും തങ്ങളെ വട്ടംകറക്കിതായി ഇന്നലെ ബന്ധുക്കള്ൾ മറുനാടനോട് വെളിപ്പുടുത്തിയിരുന്നു. ഇന്നലെ പുലർച്ചെ എയർപോർട്ട് ഓഫീസിലെ 0484 2610115 എ നമ്പറിൽ നിന്നും മുഹമ്മദിന്റെയും നജീബിന്റെയും മൃതദ്ദേഹങ്ങൾ 6.30 ന് എത്തുമെന്നും ഏറ്റുവാങ്ങണമെന്നും അറിയിച്ച്് അടുത്ത ബന്ധുക്കൾക്ക് ഫോൺ സന്ദേശമെത്തിയിരുന്നു.

ഇതേത്തുടർന്ന് രണ്ട് ആമ്പുലൻസുകളിലും കാറുകളിലുമായി ഇരുകുടുമ്പങ്ങളിൽ നിന്നുമായി 50 -ലേറെപേർ രാവിലെ 6.40തോടെ വിമാനത്താവളത്തിലെത്തി.മൂവാറ്റുപുഴയിലെ ഇരുവരുടെയും വീടുകളിൽ മൃതദ്ദേഹം കാണാൻ വൻ ജനാവലിയും തടിച്ചുകൂടിയിരുന്നു.ജുമാമസ്ജീദിലെ ഇമാമമടക്കം പെരുമ്പാവൂർ താലൂക്ക് ആശുപപത്രിയിലും ഇവരുടെ ബന്ധുക്കളും പൗരപ്രമുഖരും കാത്തുനിക്കുന്നുമുണ്ടായിരുന്നു.