- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേൽവസ്ത്രം ധരിക്കാതെ ലണ്ടൻ ഫാഷൻ വീക്ക് നടക്കുന്ന വേദിയിലേക്ക് കുതിച്ചെത്തിയത് അനേകം യുവതികൾ; അർധനഗ്‌നരായ യുവതികളെ കണ്ട് ഓടിക്കൂടിയത് വൻ ജനക്കൂട്ടം
ലണ്ടൻ: ലണ്ടൻ ഫാഷൻ വീക്കിന് സമാരംഭം കുറിച്ച് കൊണ്ടുള്ള ചടങ്ങിൽ മേൽ വസ്ത്രം ധരിക്കാതെ യുവതികൾ വേദിയിലേക്ക് കുതിച്ചെത്തിയത് അനേകരെ ആകർഷിച്ചു. അർധനഗ്‌നരായ യുവതികളെ കണ്ട് വൻ ജനക്കൂട്ടമാണ് ഓടിക്കൂടിയിരിക്കുന്നത്. മൃഗങ്ങളുടെ ശരീരഭാഗങ്ങളെ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു വേഗൻ പ്രതിഷേധക്കാർ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടി ഇത്തരത്തിൽ വേദിയിലേക്ക് കുതിച്ചെത്തിയിരുന്നത്. ' നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു ഇവർ വേദിയിലെത്തിയിരുന്നത്. ഈ മുദ്രാവാക്യം തങ്ങളുടെ ശരീരത്തിൽ ഇവർ പെയിന്റിനാൽ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ജീവികളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങൾ തുടങ്ങിയവയാൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ തീർത്തും ഉപേക്ഷിക്കാനായിരുന്നു ഈ ഗ്രൂപ്പുകാർ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്. വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോർ സ്റ്റുഡിയോക്ക് പുറത്ത് നിന്നായിരുന്നു അവരുടെ പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നത് യോജിക്കാനാവ
ലണ്ടൻ: ലണ്ടൻ ഫാഷൻ വീക്കിന് സമാരംഭം കുറിച്ച് കൊണ്ടുള്ള ചടങ്ങിൽ മേൽ വസ്ത്രം ധരിക്കാതെ യുവതികൾ വേദിയിലേക്ക് കുതിച്ചെത്തിയത് അനേകരെ ആകർഷിച്ചു. അർധനഗ്‌നരായ യുവതികളെ കണ്ട് വൻ ജനക്കൂട്ടമാണ് ഓടിക്കൂടിയിരിക്കുന്നത്. മൃഗങ്ങളുടെ ശരീരഭാഗങ്ങളെ കൊണ്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനുള്ള പ്രതിഷേധമെന്ന നിലയിലായിരുന്നു വേഗൻ പ്രതിഷേധക്കാർ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടി ഇത്തരത്തിൽ വേദിയിലേക്ക് കുതിച്ചെത്തിയിരുന്നത്. ' നിങ്ങളുടെ സ്വന്തം തൊലി ധരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചായിരുന്നു ഇവർ വേദിയിലെത്തിയിരുന്നത്.
ഈ മുദ്രാവാക്യം തങ്ങളുടെ ശരീരത്തിൽ ഇവർ പെയിന്റിനാൽ എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ജീവികളുടെ തൊലി, രോമം, മറ്റ് ശരീരഭാഗങ്ങൾ തുടങ്ങിയവയാൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ തീർത്തും ഉപേക്ഷിക്കാനായിരുന്നു ഈ ഗ്രൂപ്പുകാർ ഈ പ്രതിഷേധത്തിലൂടെ ആഹ്വാനം ചെയ്തിരുന്നത്. വെള്ളിയാഴ്ച ലണ്ടനിലെ സ്റ്റോർ സ്റ്റുഡിയോക്ക് പുറത്ത് നിന്നായിരുന്നു അവരുടെ പ്രതിഷേധം. വസ്ത്രത്തിന് വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നത് യോജിക്കാനാവാത്ത കാര്യമാണെന്നാണ് പേറ്റ ഡയറക്ടർ എലിസ അല്ലെൻ പ്രതികരിച്ചിരിക്കുന്നത്.
നൂതനവും ഉയർന്ന ഗുണമേന്മയുള്ളതുമായ വേഗൻ തുണിത്തരങ്ങൾ ഇന്ന് ലഭ്യമാണെന്നിരിക്കെ മൃഗങ്ങളുടെ ചർമം, രോമം തുടങ്ങിയവയാൽ നിർമ്മിതമായ തുണിത്തരങ്ങൾ ധരിക്കുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. കൊല്ലപ്പെടുമെന്ന് പേടിച്ച് കുറുക്കന്മാർ,മിങ്കുകൾ, മറ്റ് ചില മൃഗങ്ങൾ തുടങ്ങിയവ തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെറിയ ഗുഹകളിലും മാളങ്ങളിലും പേടിച്ച് ജീവിക്കേണ്ടുന്ന ഗതികേടാണുള്ളതെന്ന് ഇതിന് മുമ്പ് പേറ്റെ ഉയർത്തിക്കാട്ടിയിരുന്നു. ഇവയിൽ മിക്കതിനെയും വിഷംവച്ചും ഗ്യാസ് പ്രയോഗത്താലും വൈദ്യുതി ഏൽപ്പിച്ചും കഴുത്ത് മുറിച്ചുമാണ് കൊല്ലുന്നതെന്നും പേറ്റ പ്രതിഷേധത്തോടെ ഉയർത്തിക്കാട്ടുന്നു. തൊലിക്ക് വേണ്ടി കന്നുകാലികളെ കൊല്ലുന്നത് വമ്പിച്ച വേദന അനുഭവിപ്പിച്ചാണെന്നും ഈ ഗ്രൂപ്പ് ഉത്കണ്ഠപ്പെടുന്നുണ്ട്.