- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ടൈംസ് സ്‌ക്വയറിൽ രണ്ട് സ്ത്രീകൾ പൂർണ നഗ്‌നരായി നിന്ന് ബോഡി പെയിന്റിങ് നടത്തിയപ്പോൾ സമൂഹത്തിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായത് എങ്ങനെ...? തടിച്ച് കുടവയർ ചാടിയ സ്ത്രീയെ നോക്കി സദാചാരം പ്രസംഗിച്ചവർ മെലിഞ്ഞു സുന്ദരിയായ യുവതിക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടി
ലണ്ടൻ: വ്യത്യസ്തമായ ശരീരപ്രകൃതിയോടുള്ള രണ്ട് സ്ത്രീകൾ ലണ്ടൻ ടൈംസ് സ്‌ക്വയറിൽ പൂർണ നഗ്‌നരായി നിന്ന് ബോഡി പെയിന്റിങ് നടത്തിയപ്പോൾ ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ തടിച്ച് കുടവയർ ചാടിയ സ്ത്രീയുടെ നഗ്‌നശരീരം നോക്കി ആളുകൾ സദാചാരം പ്രസംഗിച്ചപ്പോൾ നൂൽബന്ധമില്ലാതെ നിന്ന മെലിഞ്ഞ സ്ത്രീക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ തിരക്ക് കൂട്ടിയവരേറെയായിരുന്നു. ഇതിൽ നിക്കോള എന്ന സ്ത്രീ തടിച്ചിയും ഐറിന മെലിഞ്ഞിട്ടുമായിരുന്നു. ബോഡി പെയിന്ററായ ആൻഡി ഗോലുബിന് തങ്ങളുടെ ശരീരം പെയിന്റ് ചെയ്യാൻ ഇവർ വിട്ട് കൊടുക്കുകയായിരുന്നു. ന്യൂയോർക്കിലെ തിരക്കേറിയ സ്ഥലത്തായിരുന്നു ഇവരുടെ കലാപ്രകടനം. തുടർന്നായിരുന്നു ഇരുവരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരുന്നത്. ശാരീരികമായി വ്യത്യസ്ത രീതിയിലുള്ള തങ്ങളുടെ നഗ്‌നതയോട് ആളുകൾ എത്തരത്തിലാണ് പ്രതികരിക്കുകയെന്നറിയാനായിരുന്നു ഇവരുടെ ഈ കറക്കം. ഇതിൽ ആദ്യം നിക്കോളയായിരുന്നു ജനങ്ങളിലേക്കിറങ്ങിയിരുന്നത്. നിക്കോളയെ പോലൊരു തടിച്ചി നഗ്‌നയായി നടക്കുന്നത് തികച്ചും അ
ലണ്ടൻ: വ്യത്യസ്തമായ ശരീരപ്രകൃതിയോടുള്ള രണ്ട് സ്ത്രീകൾ ലണ്ടൻ ടൈംസ് സ്‌ക്വയറിൽ പൂർണ നഗ്‌നരായി നിന്ന് ബോഡി പെയിന്റിങ് നടത്തിയപ്പോൾ ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് റിപ്പോർട്ട്. ഇതിൽ തടിച്ച് കുടവയർ ചാടിയ സ്ത്രീയുടെ നഗ്‌നശരീരം നോക്കി ആളുകൾ സദാചാരം പ്രസംഗിച്ചപ്പോൾ നൂൽബന്ധമില്ലാതെ നിന്ന മെലിഞ്ഞ സ്ത്രീക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ തിരക്ക് കൂട്ടിയവരേറെയായിരുന്നു. ഇതിൽ നിക്കോള എന്ന സ്ത്രീ തടിച്ചിയും ഐറിന മെലിഞ്ഞിട്ടുമായിരുന്നു. ബോഡി പെയിന്ററായ ആൻഡി ഗോലുബിന് തങ്ങളുടെ ശരീരം പെയിന്റ് ചെയ്യാൻ ഇവർ വിട്ട് കൊടുക്കുകയായിരുന്നു.
ന്യൂയോർക്കിലെ തിരക്കേറിയ സ്ഥലത്തായിരുന്നു ഇവരുടെ കലാപ്രകടനം. തുടർന്നായിരുന്നു ഇരുവരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരുന്നത്. ശാരീരികമായി വ്യത്യസ്ത രീതിയിലുള്ള തങ്ങളുടെ നഗ്‌നതയോട് ആളുകൾ എത്തരത്തിലാണ് പ്രതികരിക്കുകയെന്നറിയാനായിരുന്നു ഇവരുടെ ഈ കറക്കം. ഇതിൽ ആദ്യം നിക്കോളയായിരുന്നു ജനങ്ങളിലേക്കിറങ്ങിയിരുന്നത്. നിക്കോളയെ പോലൊരു തടിച്ചി നഗ്‌നയായി നടക്കുന്നത് തികച്ചും അലോസരമുണ്ടാക്കുന്ന കാര്യമാണെന്നായിരുന്നു നിരവധി പേർ പ്രതികരിച്ചിരുന്നത്. ഈ സ്ത്രീ വളരെ വൃത്തികെട്ട രീതിയിലാണുള്ളതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു മെലിഞ്ഞ സ്ത്രീയാണ് ബോഡി പെയിന്റിങ് ചെയ്ത് എത്തിയിരുന്നതെങ്കിൽ അത് മനോഹരമായിരിക്കുമെന്നും ഇയാൾ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സ്ത്രീ നിക്കോളയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അവർ മനുഷ്യശരീരം ഇതിലൂടെ ആഘോഷിച്ചിരിക്കുന്നുവെന്നും ആ സ്ത്രീ അഭിപ്രായപ്പെടുന്നു. എന്നാൽ സ്ലിം ബ്യൂട്ടിയായ ഐറിന ബോഡി പെയിന്റടിച്ച് നഗ്‌നയായി ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയപ്പോൾ നിരവധി പേരെ ആകർഷിക്കാൻ അവർക്ക് സാധിച്ചിരുന്നു. ഐറിനയുടെ മനോഹരമായ ആകാരവടിവ് പെയിന്റിംഗിനാൽ കൂടുതൽ മനോഹരമായെന്നാണ് നിരവധി പേർ പ്രശംസിച്ചിരുന്നത്.
ഐറിന ചെയ്തത് പോലുള്ള പ്രകടനം താനും ചെയ്യുമെന്നാണ് മറ്റൊരു സ്ത്രീ പ്രതികരിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകളും നഗ്‌നരായി ആളുകൾക്കിടയിലേക്ക് ഇറങ്ങാൻ ഒരു പോലെ ധൈര്യം കാട്ടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് തീർത്തും അലോസരമായകാര്യമാണെന്നും ഇതൊരിക്കും തന്റെ രാജ്യത്ത് സംഭവിക്കില്ലെന്നുമാണ് മറ്റൊരു വിദേശിയായ സ്ത്രീ പ്രതികരിച്ചിരിക്കുന്നത്.