- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കു മരുന്ന് ഉപയോഗിച്ച് ലെക്ക് കെട്ട യുവാവ് സ്വന്തം ലൈംഗികാവയവം മുറിച്ച് കളഞ്ഞ് ചോര ഒലിപ്പിച്ച് തെരുവിലൂടെ നടന്നു; വെടിവച്ച് വീഴ്‌ത്തി ആശുപത്രിയിലാക്കി പൊലീസ്
സ്വന്തം ലൈംഗികാവയവം മുറിച്ച് കളഞ്ഞ യുവാവ് ചോര ഒലിപ്പിച്ച് വേദനയോടെ കരഞ്ഞ് വിളിച്ച് ഷിക്കാഗോയിലെ നൈബർഹുഡുകാരെ ഞെട്ടിച്ചതായി റിപ്പോർട്ട്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് ലെക്കു കെട്ടതിനെ തുടർന്നാണ് യുവാവ് സ്വബോധമില്ലാത്ത ഈ സാഹസിക പ്രവൃത്തി ചെയ്തിരിക്കുന്നത്. തുടർന്ന് ഗത്യന്തരമില്ലാത്ത അവസ്ഥയിൽ പൊലീസ് ഇയാളെ വെടി വച്ച് വീഴ്‌ത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഷിക്കാഗോയിലെ ഇർവിങ് പാർക്ക് കമ്മ്യൂണിറ്റിയിലെ ഡ്രാക്കെ അവന്യൂവിലെ ഗ്രേസ് സ്ട്രീറ്റിലെ ജംക്ഷനിലാണ് തിങ്കളാഴ്ച വൈകുന്നേരം ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. സംഭവത്തിന്റെ അമ്പരിപ്പിക്കുന്ന വീഡിയോ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ചോരയൊലിപ്പിച്ച് കൊണ്ട് നടക്കുന്ന യുവാവിനെ കാണിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഇയാൾ അർത്ഥമില്ലാത്ത വാചകങ്ങൾ വിളിച്ച് പറയുന്നതും കേൾക്കാം. ഇതിനിടെ ഇന്റർസെക്ഷനിൽ നിന്നിരുന്നു വനിതാ ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസറുടെ നേർക്കും ഇയാൾ തിരിയുന്നുണ്ട്. തെരുവിൽ നിന്നും പോകാൻ ഇയാൾ പൊലീസുകാര
സ്വന്തം ലൈംഗികാവയവം മുറിച്ച് കളഞ്ഞ യുവാവ് ചോര ഒലിപ്പിച്ച് വേദനയോടെ കരഞ്ഞ് വിളിച്ച് ഷിക്കാഗോയിലെ നൈബർഹുഡുകാരെ ഞെട്ടിച്ചതായി റിപ്പോർട്ട്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് ലെക്കു കെട്ടതിനെ തുടർന്നാണ് യുവാവ് സ്വബോധമില്ലാത്ത ഈ സാഹസിക പ്രവൃത്തി ചെയ്തിരിക്കുന്നത്. തുടർന്ന് ഗത്യന്തരമില്ലാത്ത അവസ്ഥയിൽ പൊലീസ് ഇയാളെ വെടി വച്ച് വീഴ്‌ത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഷിക്കാഗോയിലെ ഇർവിങ് പാർക്ക് കമ്മ്യൂണിറ്റിയിലെ ഡ്രാക്കെ അവന്യൂവിലെ ഗ്രേസ് സ്ട്രീറ്റിലെ ജംക്ഷനിലാണ് തിങ്കളാഴ്ച വൈകുന്നേരം ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.
സംഭവത്തിന്റെ അമ്പരിപ്പിക്കുന്ന വീഡിയോ പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. ചോരയൊലിപ്പിച്ച് കൊണ്ട് നടക്കുന്ന യുവാവിനെ കാണിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ഇയാൾ അർത്ഥമില്ലാത്ത വാചകങ്ങൾ വിളിച്ച് പറയുന്നതും കേൾക്കാം. ഇതിനിടെ ഇന്റർസെക്ഷനിൽ നിന്നിരുന്നു വനിതാ ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസറുടെ നേർക്കും ഇയാൾ തിരിയുന്നുണ്ട്. തെരുവിൽ നിന്നും പോകാൻ ഇയാൾ പൊലീസുകാരിയോട് അട്ടഹസിക്കുന്നുമുണ്ട്. തുടർന്ന് പൊലീസിന്റെ വെടിയേറ്റ് 20കാരനായ യുവാവ് നിലത്തേക്ക് വീഴുകയായിരുന്നു.
തുടർന്ന് ഒരു പൊലീസ് വാഹനം അവിടേക്ക് വരുന്നതും ഇതിൽ നിന്നും ഒരു ഓഫീസർ പുറത്തിറങ്ങുന്നുമുണ്ട്. വെടിയേറ്റ് വീണ ആൾ അതിനിടെ എഴുന്നേറ്റ് രണ്ടാമത് വന്ന പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിക്കുന്നുമുണ്ട് . തുടർന്ന് പൊലീസുകാരൻ ടേസർ ഉപയോഗിച്ച് യുവാവിനെ നേരിടുന്നു. വെടിയേറ്റ യുവാവ് നിലത്ത് കിടക്കുകയും പൊലീസുകാർ അയാളെ വലയം ചെയ്ത് നിൽക്കുകയും ചെയ്യുന്നിടത്താണ് ഫൂട്ടേജ് അവസാനിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും ആരോഗ്യ നില എന്താണെന്നും വ്യക്തമായിട്ടില്ല. പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.