വിവാഹത്തിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള മനസ് ചോദ്യങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ഹാംപ്‌ഷെയറിലെ ഫോർഡിൻഗ്ബ്രിഡ്ജിൽ കഴിഞ്ഞ ദിവസം നടന്നത് പോലുള്ള ഒരു മനസമ്മതം നാളിതുവരെ മറ്റെവിടെയും നടക്കാൻ സാധ്യതയില്ല. ഇവിടെ നിഗെൽ സേമെർ എന്ന 57കാരൻ തന്റെ കാമുകിയായ 28കാരി റേച്ചൽ അല്ലെൻ എന്ന കെയർ അസിസ്റ്റന്റിനോട് വിവാഹ സമ്മതം ചോദിച്ചത് പൂർണ നഗ്‌നനായിട്ടായിരുന്നു. ഇത് കേൾക്കാൻ കാമുകി എത്തിയതും പൂർണ നഗ്‌നയായിട്ടായിരുന്നു. ഇതിന് സാക്ഷികളായി 400 സുഹൃത്തുക്കൾ പൂർണനഗ്‌നരായെത്തിച്ചേരുകയും ചെയ്തിരുന്നു.

തങ്ങൾ ആദ്യമായി കണ്ടു മുട്ടി ആറ് മാസത്തിനിടെയാണ് ഇത്തരത്തിൽ പരസ്യമായി തുണിയുരിഞ്ഞ് പ്രൊപ്പോസ് ചെയ്യാൻ ഇവർ തയ്യാറായിരിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. ആറ് മാസങ്ങൾക്ക് മുമ്പ് കണ്ട് മുട്ടിയതിന് ശേഷം അവർ കടുത്ത പ്രണയത്തിലാവുകയായിരുന്നു. 2017 ജൂണിലായിരുന്നു ഇരുവരും ആദ്യമായി കണ്ട് മുട്ടിയിരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്തമായ മനസ്‌ചോദ്യത്തിന് റേച്ചലാണ് ആദ്യം സമ്മതിച്ചതെന്ന് മിക്കവർക്കും അറിയില്ലെന്നും നിഗെൽ വെളിപ്പെടുത്തുന്നു. നാച്വറിസം എന്ന സ്വതസിദ്ധമായ ജീവിതപശ്ചാത്തലത്തിലായിരുന്നു റേച്ചൽ വളർന്നിരുന്നത്. പ്രകൃതിയോടിണങ്ങി തീർത്തും തുണിയില്ലാതെ ജീവിക്കുന്നത് ഇത്തരക്കാർക്ക് യാതൊരു സങ്കോചവുമുണ്ടാക്കാറില്ല.

എന്നാൽ നിഗെൽ തന്റെ 40ാം വയസിന് ശേഷമായിരുന്നു തുണികളെ വെറുക്കാൻ തുടങ്ങിയിരുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് നിഗെൽ തന്റെ ശരീരഭാരത്തിന്റെ പേരിൽ സ്ഥിരം പരിഹാസസത്തിന് വിധേയനാവാറുണ്ടായിരുന്നുവെന്നും തുടർന്ന് അതിൽ നിന്നും മോചനം നേടുന്നതിനായി അദ്ദേഹം സിൽവർലെയ്ഗ് എന്ന നാച്വറൽ സ്പായിൽ പോകാൻ തുടങ്ങിയത് മുതൽ അദ്ദേഹം നാച്വറിസത്തോട് അടുക്കുകയായിരുന്നു. എന്നാൽ തനിക്ക് ചുറ്റുമുള്ളവർ അതിനെ അതേ സ്പിരിറ്റിൽ ഉൾക്കൊള്ളാഞ്ഞതിനാൽ നിഗെലിന്റെ തുണിയുരിയൽ കടുത്ത പരിഹാസത്തിന് വിധേയമായിരുന്നു.

തുടർന്ന് കൂടുതൽ ഇവന്റുകൾക്ക് നിഗെൽ തുണിയിരിഞ്ഞ് പോകാൻ തുടങ്ങി. എന്തിനേറെ റിസോർട്ടുകളിലും ഹോട്ടലുകളിലും പോകുമ്പോൾ വരെ നഗ്‌നനായി പോകാൻ അദ്ദേഹം ശ്രമിച്ചിരുന്നു. നഗ്‌നനായി നീന്താനും ലോകത്തിലെ ഏറ്റവും വലിയ നാച്വറിസ്റ്റ് ടൗണായ ഫ്രാൻസിലെ കേപ് ഡി അഗ്‌ഡെ സന്ദർശിക്കാനും ഇതിന്റെ ഭാഗമായി നിഗെൽ പോയിരുന്നു. 2019ൽ അല്ലെങ്കിൽ 2020ൽ വിവാഹിതരാവുന്നതിനാണ് നിഗെലും റേച്ചലും തീരുമാനിച്ചിരിക്കുന്നത്. തുണിയില്ലാതെയും തുണിയുടുത്തും രണ്ട് വട്ടം വിവാഹിതരാവുന്നതിനാണ് ഇവർ ഒരുങ്ങുന്നത്.