- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യയ്ക്കൊപ്പം ബാൽക്കണിയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരൻ പൂർണനഗ്നനായി ഹോട്ടൽ മുറ്റത്തേക്കു വീണ് ഗുരുതരാവസ്ഥയിൽ; തായ്ലാൻഡിൽ ഭിന്നലിംഗക്കാരിയായ വേശ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ നഗ്നനായി ഹോട്ടലിന്റെ ബാൽക്കണിയിൽനിന്ന് പുറത്തേക്ക് വീണയാൾക്ക് ഗുരുതരമായി പരുക്കേറ്റു. തായ്‌ലന്റിലെ ഒരു ഗസ്റ്റ്ഹൗസിലായിരുന്നു സംഭവം. ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാൽക്കണിയിൽ നിന്ന് വീണതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 40 വയസ് പ്രായം തോന്നിക്കുന്നയാൾ താഴെ വീണത്. എന്നാൽ പിറ്റേദിവസം പുലർച്ചെയാണ് ഇയാൾ ഹോട്ടലിന് മുന്നിലെ മൈതാനത്ത് നഗ്നനായി പരുക്കേറ്റ് കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടെ ആരോ ടൗവൽ ഉപയോഗിച്ച് ഇയാളുടെ നഗ്നത മറയ്ക്കുകയും ചെയ്തു. ഇതിനിടെ ആംബുലൻസെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സുഖംപ്രാപിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇയാളുടെ പാസ്‌പോർട്ട് ഹോട്ടലിലെ സേഫിൽ ആയതിനാൽ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മുറിയിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾ ബ്രിട്ടീഷുകാരനാണെന്ന് പൊലീസിന് മന
ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ നഗ്നനായി ഹോട്ടലിന്റെ ബാൽക്കണിയിൽനിന്ന് പുറത്തേക്ക് വീണയാൾക്ക് ഗുരുതരമായി പരുക്കേറ്റു.
തായ്‌ലന്റിലെ ഒരു ഗസ്റ്റ്ഹൗസിലായിരുന്നു സംഭവം. ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാൽക്കണിയിൽ നിന്ന് വീണതെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് 40 വയസ് പ്രായം തോന്നിക്കുന്നയാൾ താഴെ വീണത്. എന്നാൽ പിറ്റേദിവസം പുലർച്ചെയാണ് ഇയാൾ ഹോട്ടലിന് മുന്നിലെ മൈതാനത്ത് നഗ്നനായി പരുക്കേറ്റ് കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനിടെ ആരോ ടൗവൽ ഉപയോഗിച്ച് ഇയാളുടെ നഗ്നത മറയ്ക്കുകയും ചെയ്തു. ഇതിനിടെ ആംബുലൻസെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സുഖംപ്രാപിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇയാളുടെ പാസ്‌പോർട്ട് ഹോട്ടലിലെ സേഫിൽ ആയതിനാൽ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
മുറിയിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾ ബ്രിട്ടീഷുകാരനാണെന്ന് പൊലീസിന് മനസിലായത്. അതേസമയം പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലില്ല. മദയലഹരിയിൽ കാൽവഴുതി താഴെ വീണതാകാമെന്നാണ് സൂചന. മുറിയിൽനിന്ന് ഗർഭനിരോധന ഉറകളും മദയക്കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.