ഴിഞ്ഞ ഞായറാഴ്ച ബ്രസീലിലെ മാൻഹുവാകുവിലെ ഹൈവേയിലൂടെ കടന്ന് പോയവർ ആശ്ചര്യത്തോടെ മൂക്കത്ത് വിരൽ വച്ച് നിന്ന് പോയി. മദ്യപിച്ച് ലെക്കു കെട്ട ഒരു യുവതി പാവാട ഊരി മുഖം മറച്ച് പൂർണ നഗ്‌നയായി തെരുവിലൂടെ നടക്കുന്ന കാഴ്ചയായിരുന്നു അവർക്ക് മുമ്പിൽ അരങ്ങേറിയിരുന്നത്. തുടർന്ന് ഹോണടിച്ചും മൊബൈലിൽ പകർത്തിയും നാട്ടുകാർ അത് ആഘോഷമാക്കുകയും ചെയ്തിരുന്നു. യുവതിയെ പിന്തുടർന്ന് ഡ്രൈവറായ ജുലിയോ സെയിൽസ് സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ചെങ്കിലും അവർ അവഗണിച്ചുവെന്നാണ് റിപ്പോർട്ട്.

യുവതിയുടെ കൈയിൽ ഒരു ബോട്ടിലും വസ്ത്രങ്ങളുമുണ്ടായിരുന്നുവെന്നാണ് സെയിൽസ് വെളിപ്പെടുത്തുന്നത്. യുവതി തമാശയ്ക്ക് ഇങ്ങനെ നടക്കുന്നതാണെന്നായിരുന്നു താൻ ധരിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. യുവതിയുടെ കൈയിലുള്ള ചെറിയ ബോട്ടിലിൽ മദ്യമായിരുന്നുവെന്നാണ് സൂചന. തുടർന്ന് ഫയർ സർവീസ് ഇത് അവരുടെ കൈയിൽ നിന്നും എടുത്ത് മാറ്റുകയും അവരെ നഗരത്തിലെ യുപിഎ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. ബിആർ262 ഹൈവേയിൽ നിന്നും ഇവരെ പിടികൂടിയതിനെ തുടർന്ന് മിലിട്ടറി പൊലീസും ഫെഡറൽ ഹൈവേ പൊലീസും ഈ കേസ് പിന്തുടരുന്നുണ്ട്.

എന്നാൽ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നും ഒരു ഓഫീസർ വെളിപ്പെടുത്തുന്നു. യുവതിയെ ചോദ്യം ചെയ്യലിന് ശേഷം വിടുകയായിരുന്നുവെന്നും അവർക്ക് മേൽ നടപടികളൊന്നുമെടുത്തിട്ടില്ലെന്നും പൊലീസ് വക്താവ് പറയുന്നു.