- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉടുതുണി അലക്കാൻ അഴിച്ചുവെച്ചു; നഗ്നനായി യുവാവിന്റെ നഗരപ്രദക്ഷിണം; ലണ്ടൻ നഗരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെ
ലണ്ടൻ: നഗ്നനായ ഒരാൾ തെരുവുകളിൽ ഓടുന്നത് കണ്ട ആളുകൾ ഞെട്ടിത്തരിച്ചു. സെൻട്രൽ ലണ്ടനിലെ തെരുവിലാണ് അപ്രതീക്ഷിതമായി നഗ്നനായ യുവാവ് പ്രത്യക്ഷപ്പെട്ടത്. ഒഴിഞ്ഞ തെരുവിൽ മറ്റ് കാൽനടയാത്രക്കാരുടെ അരികിൽ ഓടുന്ന നഗ്നന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ഞായറാഴ്ചയാണ് കൗതുകവും ഞെട്ടലും പകർന്ന് യുവാവിന്റെ നഗ്നനായുള്ള നഗരപ്രദക്ഷിണം.
ചുറ്റുമുള്ളവർ നോക്കിയിട്ടും ഒട്ടും കൂസാതെ നടന്നുനീങ്ങിയ യുവാവിനോട് എന്തിന് നഗ്നത കാട്ടുന്നുവെന്ന ചോദ്യത്തിന് 'അലക്കാൻ അഴിച്ചുവെച്ചു'വെന്നായിരുന്നു പ്രതികരണം. ബ്ലൂസ്ബറി സ്ക്വയർ ഗാർഡൻസ് പരിസരത്ത് ആദ്യം കണ്ട ഇയാൾ പിന്നീട് ബ്രിട്ടീഷ് മ്യൂസിയം പരിസരത്തും ഓടിനടന്നതായും റിപ്പോർട്ടുകൾ പറയുന്നു. നാട്ടുകാരിൽ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപകടം മണത്ത് ഇയാൾ ഓടി രക്ഷപ്പെട്ടു. വീണ്ടും വരാമെന്ന സംശയത്തിൽ പൊലീസ് പട്രോളിങ് നടത്തിയെങ്കിലും ലഭിച്ചില്ലെന്നാണ് സൂചന.
ആഴ്ചകളായി രണ്ടാമതും നിയന്ത്രണം കടുത്ത ബ്രിട്ടനിൽ സാധാരണ ജീവിതം തടസ്സപ്പെട്ട നിലയിലാണ്. റസ്റ്റൊറൻറുകൾ ഉൾപെടെ മാർച്ച് അവസാനം വരെ അടച്ചിടാനാണ് നിലവിലെ തീരുമാനം. ഇത് മെയ് വരെ നീട്ടണമെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് നാട്ടുകാരെ ഞെട്ടിച്ചും ചിലർക്ക് കോവിഡ് വികൃതിയായും തോന്നിയ നഗ്നത പ്രദർശനം. ഇയാളെ കുറിച്ച് പരാതികൾ ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ