ദുബായ്: രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫി ഫുട് ബോൾ ടൂർണമെന്റിൽ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ പ്രഗൽഭരായ ഇഫ്ക്ക നെല്ലറയെ ശക്തരായ റിയൽ അബുദാബി എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫിയിൽ മുത്തമിട്ടു.

കളിയുടെ തുടക്കം മുതൽ അവസാനം വരെ ഓരോ നിമിഷങ്ങളും ഫുട് ബോൾ പ്രേമികളെ ആകാംഷയുടെ മുൾ മുനയിൽ നിർത്തിയായിരുന്നു ഓരോ ചുവടു വെയ്‌പ്പുകളും. കളിയുടെ അവസാന ഭാഗം വരെ ഗോൾ രഹിത സമനിലയിൽ നിർത്തി അവസാന നിമിഷത്തിൽ റിയൽ അബുദാബിയുടെ ഹാരിസിന്റെ അതി തന്ത്ര പരമായ മുന്നേറ്റത്തിലൂടെ നേടിയ ഒരു ഗോളാണ് റിയൽ അബു ദാബിയെ ചാമ്പ്യന്മാരാക്കിയത്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി റിയൽ അബുദാബിയുടെ ജുനൈദും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി ഇഫ്ക്ക നെല്ലറയുടെ മുഹമ്മദിനെയും തിരഞ്ഞെടുത്തു.

സമാപന പരിപാടിയിൽ അബ്ദുള്ള നാലപ്പാട് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ബീ. എ. മഹ്മൂദ്, എം. എ. മുഹമ്മദ് കുഞ്ഞി, കെ. എസ്. അർഷാദ്, അഷ്‌റഫ് ബ്രിട്ടീഷ്, മുഹമ്മദ് കുഞ്ഞി കാദിരി, ഹനീഫ മരവയൽ, അഷ്‌റഫ് ഒ. യു, അറഫാത്ത്, ഹനീഫ ടീ. ആർ, ഖാലിദ് എ. ആർ, അമീർ കല്ലട്ര, അബ്ദുൽ അസീസ് സീ. ബീ, നിയാസ് ചേടികമ്പനി തുടങ്ങിയവർ ക്യാഷ് പ്രൈസുകളും വ്യക്തി ഗത സമ്മാനങ്ങളും വിതരണം ചെയ്തു.