- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നളിനി ജോസഫ് സലിസ്‌ബറി സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നളിനി ജയിക്കുകയാണെങ്കിൽ സലിസ്‌ബറി സിറ്റിയുടെ ചരിത്രത്തിൽ കൗൺസിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജയായിരിക്കും ഇവർ .
ഇന്ത്യയിൽ ജനിച്ചു വളർന്ന നളിനി ജോസഫ് പിതാവിനോടൊപ്പമാണ് മിനിസ്ട്രിയുടെ ഭാഗമായി അമേരിക്കയിൽ എത്തിയത് . ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായതിന് ശേഷം അമേരിക്കയിലെത്തിയ ഇവർ ജോർജിയ വെസ്ലിയൻ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടി , 2011 ൽ നളിനി സലിസ്‌ബറിയിലേക്ക് താമസം മാറ്റി .
പീഡിപ്പിക്കപ്പെടുന്ന, തിരസ്‌കരിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി സ്റ്റേറ്റ് ഡിസ്ട്രിക്ട് കോടതികളിൽ വാദിക്കുന്ന ഗാർഡിയൻ ആഡ് ലിറ്റം പ്രോഗ്രാമിന്റെ ഡിസ്ട്രിക്ട് അഡ്‌മിനിസ്ട്രേറ്ററായിസലിസ്‌ബറി സിറ്റിയിൽ കഴിഞ്ഞ 14 വർഷമായി ഇവർ പ്രവർത്തിച്ച് വരികയാണ് .
കുട്ടികൾക്ക് വേണ്ടിയുള്ള നോൺ പ്രോഫിറ്റ് എഡ്യൂക്കേഷൻ ഓർഗനൈസേഷനായ വില്യം ജോൺസ് സ്‌കോളേഴ്സ് സ്ഥാപക കൂടിയാണ് നളിനി ജോസഫ് .
സിറ്റിയുടെ സർവോന്മുഖ പുരോഗതിക്ക് വേണ്ടി തന്റെ അനുഭവസമ്പത്ത് ഉപയോഗിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നളിനി .
53 വയസ്സുള്ള നളിനിയുടെ സേവനങ്ങളെ സിറ്റിയിലെ ജനങ്ങൾ നന്ദിയോടെയാണ് സ്മരിക്കുന്നത് . ഭർത്താവ് ജൂഡ് , ഒരു മകനും ഉൾപ്പെടുന്നതാണ് നളിനിയുടെ കുടുംബം . സലിസ്‌ബെറി വി.എ മെഡിക്കൽ സെന്ററിലെവളണ്ടിയർ കൂടിയാണ് ഇവർ .