- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മകനുമുള്ള പൊലീസുകാരൻ; ദേവികുളം സ്‌കൂളിലെ കൗൺസിലറുമായി ഉണ്ടായിരുന്നതും ദാമ്പത്യത്തിന് സമാന ജീവിതം; ശ്യാംകുമാറും ഷീബ എയഞ്ചൽ റാണിയും ഒരുമിച്ച് താമസിച്ചിരുന്നുവെന്നും സൂചന; വാട്സാപ്പ് പ്രൊഫൈൽ ചിത്രവും സംശയത്തിൽ; നല്ലതണ്ണിയിലെ ആത്മഹത്യയിൽ പൊലീസുകാരൻ വില്ലനാകുമ്പോൾ
മൂന്നാർ; ആത്മഹത്യ ചെയ്ത ദേവികുളം സർക്കാർ സ്‌കൂളിലെ കൗൺസിലർ മൂന്നാർ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചൽ റാണിയും ഈ കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ശാന്തൻപാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറും ദിവസങ്ങളോളം. ഒരുമിച്ച് താമസിച്ചിരുന്നെന്നും സൂചന.
മരണത്തിന് മുമ്പ് കുറച്ചുദിവസം ഷീബ വീട്ടിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ശ്യംകുമാർ ലീവിലുമായിരുന്നു. ഇതിനുപുറമെ ഇവർ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും ഷീബയുടെ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ പൊലീസ് സസ്‌പെന്റ് ചെയ്തത്.
ഷീബ ഏയ്ഞ്ചൽ റാണി (27)യെ വിവാഹ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിനാണ് പൊലീസുകാരന് സസ്പെൻഷൻ. ക്രിസ്തുമസിന് തലേ ദിവസം ഉച്ചയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി കടുത്ത മാനസിക അസ്വാസ്ഥ്യത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.
ഷീബയുടെ ആത്മഹത്യക്കുറിപ്പിൽ മുൻപ് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രണയ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ ശ്യാം കുമാർ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സിപിഒയായി ജോലിചെയ്തു വരികയാണ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് സസ്പെൻഷൻ.
ഭാര്യ-ഭർത്താക്കന്മാരെപ്പോലെയാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ശ്യംകുമാറുമായി ഷീബയ്ക്ക് അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രണ്ട് വർഷം മുമ്പ് പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെക്കണ്ട് വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ശ്യംകുമാറിനെ മൂന്നാറിൽ നിന്നും സ്ഥലം മാറ്റിയിരുന്നു.
പിന്നീടും ഇവർ തമ്മിലുള്ള ബന്ധം തുടർന്നെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. മരണത്തിന് മുമ്പ് ഒരു യുവാവ് തന്റെ തോളിലൂടെ കൈയിട്ടുനിൽക്കുന്ന ഫോട്ടോ ഷീബ തന്റെ വാട്സാപ്പ് പ്രൊഫൈൽ ചിത്രമാക്കിയിരുന്നു. ഈ ചിത്രം ഷീബയുടെ വീട്ടുകാരെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് ഷീബയുടെ ആത്മഹത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി നാർക്കോട്ടിക് ഡി വൈ എസ് പി ഏ ജി ലാലിനാണ് കേസന്വേഷണ ചുമതല. ഡിസംമ്പർ 31 -ന് വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഷീബ ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്ന ഷീബ തലേന്നാണ് വീട്ടിൽ എത്തിയത്.വീട്ടിലെത്തിയത് മുതൽ ഷീബ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.
മരിക്കുന്ന ദിവവസം ഉച്ചവരെ ഷീബ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രേമ നൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഷീബയെ കള്ളക്കേസിൽ കുടുക്കാൻ കൂടെ ജോലിചെയ്യുന്നവരിൽ ഒരാളുടെ ഭാഗത്തുനിന്നും നീക്കമുണ്ടായിരുന്നു.
പോക്‌സോ കേസിൽ പ്രതിയാക്കി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരിയല്ലന്ന് കണ്ടെത്തി,കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. സാമൂഹിക ക്ഷേമ വകുപ്പിനുകീഴിൽ സ്‌കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർ ആയി ജോലിചെയതുവരികയായിരുന്നു ഷീബ.
ഇവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സഹപ്രവർത്തകൻ ജോൺ എസ് എഡ്വഡിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയതിരുന്നു.
മറുനാടന് മലയാളി ലേഖകന്.