തിരുവനന്തപുരം: സിഎം ഒരു ഫെമിനിസ്റ്റാണോ? റിമ കല്ലിങ്കലിന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാരസംവാദപരിപാടിയായ 'നാം മുന്നോട്ടി'ന്റെ രണ്ടാം ഭാഗത്തിലായിരുന്നു റീമയുടെ ചോദ്യം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എപിസോഡിൽ സ്ത്രീക്കനുകൂലമായ പൊതുബോധത്തിന്റെ അഭാവത്തെ കുറിച്ചാമ് റിമ ചോദ്യമുന്നയിച്ചത്.

പൊലീസിന്റെ ജെൻഡർ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ നടപടിയെടുക്കുമോയെന്ന ഖദീജ മുംതാസിന്റെ ചോദ്യമാണ് ഇതിലേക്ക് നയിച്ചത്.

മുഖ്യമന്ത്രി: പൊലീസ് വിവേക പൂർവം പെരുമാറണം. എടുത്തുചാടി പ്രവർത്തിക്കരുത്. കാര്യങ്ങൾ മനസിലാക്കുന്നതിനപ്പുറമുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കേണ്ടതാണ്.

റിമ: സ്ത്രീകൾ പോയി കംപ്ലെയിന്റd ചെയ്യും.. അപ്പോൾ ..രാത്രിയിൽ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം വരുന്നുണ്ട് ഇല്ലാന്ന് നമുക്ക് പറയാൻ പറ്റില്ല...അങ്ങനയൊരു പൊതുബോധത്തിന്റെ പ്രശ്‌നമുണ്ട് എന്ന ഞാൻ വിശ്വസിക്കുന്നുണ്ട്.ഡേ ടു ഡേ ലൈഫിൽ നമ്മൾ അതു ഫെയ്‌സ് ചെയ്യുന്നുണ്ട്. എന്തുപ്രശ്‌നം പറഞ്ഞാലും ഈ രീതിയിലുള്ള പൊതുബോധത്തിന്റെ അഭാവം.പ്രശ്‌നമാണ്.
സിഎം ഒരു ഫെമിനിസ്റ്റാണോ?

മുഖ്യമന്ത്രി: ന:സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നൊരു തത്വം നമ്മുടെ നാട്ടിൽ പറയാറുണ്ട്. ഇവിടെ ഏതുപക്ഷം എന്ന നിലപാടല്ല. സ്്ത്രീക്കും പുരുഷനും തുല്യതയോടെ ജീവിക്കാൻ കഴിയണം.സ്ത്രീക്ക് സ്ത്രീയുടേതായ അവകാശങ്ങളെല്ലാം അംഗീകരിച്ചുകിട്ടണം.സ്ത്രീക്ക് സ്ത്രീയുടേതായ അവകാശങ്ങളുണ്ടാകണം. അതുപോലെ പുരുഷന്മാർക്കും. ഇതാണ് നമ്മുടെ ആവശ്യം.

ഇതു രണ്ടും രണ്ടാണോ?

നമ്മുടെ നാടിന്റെ അനുഭവത്തിൽ രണ്ടും രണ്ടാണെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

അതങ്ങനെയാണോ സിഎം വേണ്ടത്?

ഞാൻ കാണുന്നത് സ്ത്രീ പുരുഷന്റെ മേലേയോ പുരുഷൻ സ്ത്രീയുടെ മേലേയോ ആധിപത്യം സ്ഥാപിക്കാൻ പാടില്ല.കൃത്യമായി രണ്ടുകൂട്ടർക്കും തുല്യമായ അവകാശങ്ങളുണ്ടാകണം.

സംസ്ഥാനത്തെ സ്ത്രീസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വനിതാനയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജാഗ്രതാ സമിതികൾ ശക്തമാക്കേണ്ടത് ആവശ്യമാണെന്ന് സാമൂഹിക നീതി വകുപ്പ് മുൻ സെക്രട്ടറി ലിഡാ ജേക്കബ് ആവശ്യപ്പെട്ടു.

പൊലീസ് അദാലത്തുകൾ ജനസംവാദത്തിന് സഹായകമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.'ഇന്നത്തെ കാലത്ത് പൊലീസ് സ്റ്റേഷനിൽ തന്നെ ചെല്ലണമെന്നില്ല. പരാതികൾ ഉന്നയിക്കാത്ത ഘട്ടത്തിൽ വനിതാ പൊലീസ് അവിടേക്കെത്തി പരാതികൾ ശേഖരിക്കുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങനെ മെച്ചപ്പെടുന്നു.'

ജനമൈത്രി പൊലീസിന്റെ ഭാഗമായി സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നത് നന്നായിരിക്കുമെന്ന് ജേക്കബ് പുന്നൂസ്.ജനമൈത്രി പൊലീസിന്റെ ആദ്യ കാലത്ത് പയ്യന്നൂരിലെ വ്യാജവാറ്റ് അവസാനിപ്പിച്ചതുപോലെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് പുന്നൂസ് പറഞ്ഞു. സ്റ്റേഷനുകളിൽ പിആർഒ മാരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, സത്രീകളെ എല്ലാ സ്റ്റേഷനുകളിലും നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വീണ ജോർജ് അവതാരകയായ നാം മുന്നോട്ടിൽ, നിർഭയ സാമൂഹിക നീതി വകുപ്പ് മുൻ സെക്രട്ടറി, ലിഡാ ജേക്കബ്, എഴുത്തുകാരി ഡോ.ഖദീദ മുംതാസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,റീമ കല്ലിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.