തിരുവനന്തപുരം: എൻഎസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി. നൂറുകണക്കിന് സ്ത്രീ പുരുഷന്മാരാണ് ഭരണ സിരാ കേന്ദ്രത്തിന് മുന്നിൽ നടക്കുന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. സെറ്റുസാരി ഉടുത്താണ് സ്ത്രീകൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പ്രായഭേദമന്യേ നിരവധി സ്ത്രീകളും പുരുഷന്മാരും ഈ നാമജപയാത്രയിൽ അണി നിരന്നിട്ടുണ്ട്.