- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാമം എക്‌സ്സെലെൻസ് അവാർഡ് 2014; അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബർ 13 ന് നടത്തുന്ന അഞ്ചാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം എക്‌സ്സെലെൻസ് അവാർഡുകൾ നല്കി ആദരിക്കും. പിസ്‌കാറ്റവേയിലുള്ള ദീവാൻ ബാൻകറ്റ് ഹാളിൽ നടത്തുന്ന വർണ്ണാഭമായ പരിപാടിയിൽ വച്ചാണ് അവാർഡ് ദാനം. തങ്ങളുടെ പ്രവർത്തന മേഖലകള
ന്യൂജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം, ഡിസംബർ 13 ന് നടത്തുന്ന അഞ്ചാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരായ അഞ്ചു പേരെ നാമം എക്‌സ്സെലെൻസ് അവാർഡുകൾ നല്കി ആദരിക്കും. പിസ്‌കാറ്റവേയിലുള്ള ദീവാൻ ബാൻകറ്റ് ഹാളിൽ നടത്തുന്ന വർണ്ണാഭമായ പരിപാടിയിൽ വച്ചാണ് അവാർഡ് ദാനം.
തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവൻ ബി നായർ പറഞ്ഞു.
വാർഷികാഘോഷ പരിപാടികളിൽ ഇന്ത്യൻ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ പങ്കെടുക്കും. പ്രശസ്തർ നയിക്കുന്ന കലാവിരുന്ന് , കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങൾ , കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകർഷകമായ പരിപാടികൾ, വിഭവ സമൃദ്ധമായ ഡിന്നർ തുടങ്ങിയവ കൊണ്ട് അതീവ ഹൃദ്യമായിരിക്കും അവാർഡ് നൈറ്റ് .
നാമം എക്‌സ്സെലെൻസ് അവാർഡിന് അപേക്ഷിക്കാൻ താത്പര്യമുള്ളവരും അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, namamnj@namam.org എന്ന ഇമെയിലിൽ ബന്ധപ്പെട്ട് അപേക്ഷാഫോം പൂരിപ്പിക്കേണ്ടതാണ് . http://namam.org/ എന്ന വെബ്‌സൈറ്റിലും വിശദാംശങ്ങൾ ലഭ്യമാണ്. നവംബർ 15 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.



