- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നാമം എക്‌സലൻസ് അവാർഡ് നൈറ്റ് മാർച്ച് 19ന് ന്യുജേഴ്സിയിൽ
ന്യുജേഴ്‌സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌സലൻസ് അവാർഡ് നൈറ്റ് 2016 മാർച്ച് 19ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ് പാലസിൽ മാർച്ച് 19 വൈകുന്നേരം സംഘടിപ്പിക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്ക
ന്യുജേഴ്‌സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ എക്‌സലൻസ് അവാർഡ് നൈറ്റ് 2016 മാർച്ച് 19ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അറിയിച്ചു.
ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ് പാലസിൽ മാർച്ച് 19 വൈകുന്നേരം സംഘടിപ്പിക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. മലയാളികളെയും ഉത്തരേന്ത്യൻ സമൂഹത്തെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് , വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്‌സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്.
മുൻ വർഷങ്ങളിൽ നാമം സംഘടിപ്പിച്ച എക്‌സലൻസ് അവാർഡ്‌നിശകൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രൊഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യവിധ്യവും വർണ്ണാഭവുമായ പരിപാടികൾ ഇക്കുറിയുമുണ്ടാകുമെന്ന് ഡോ. ഗീതേഷ് തമ്പി പറഞ്ഞു. എക്‌സലൻസ് അവാർഡ് നൈറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരുന്ന ആഴ്ചകളിൽ നല്കുമെന്നും ഇനി മുതൽ രണ്ടു വർഷങ്ങൾ കൂടുമ്പോഴായിരിക്കും നാമം എക്‌സലൻസ് അവാർഡ് നൈറ്റ് നടത്തുകയെന്നും അദ്ധേഹം പറഞ്ഞു.



