- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലം ഡോഗ് മില്ല്യണയറിന് ശേഷം ലോകം കീഴടക്കാൻ ഹോളിവുഡിൽ എത്തുന്നത് നമ്മുടെ സ്വന്തം നമ്പി നാരായണന്റെ ജീവിത കഥ; മാധ്യമ വേട്ടയിൽ പൊലിഞ്ഞ മഹാശാസ്ത്രജ്ഞന്റെ ജീവിതം ആടിതിമിർക്കുന്നത് തമിഴ് നടൻ മാധവൻ; ചാരക്കേസ് ഹോളിവുഡിൽ എടുക്കുന്നത് നമ്പി നാരായണന്റെ സമ്മതത്തോടെ; സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത് ടൈറ്റാനിക് നിർമ്മാതാക്കളായ 21 സെഞ്ച്വറി ഫോക്സ്
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ വീണ്ടും ചാരക്കേസ് വരുന്നു. ഹോളിവുഡ് ചിത്രമായി ചാരക്കേസ് വെള്ളിത്തിരയിലെത്തും. തിരക്കഥ പൂർത്തിയാകുന്നത് കേസിൽ കുറ്റവാളിയായി ചിത്രികരിക്കപ്പെട്ട് ജയിലിടച്ച നമ്പി നാരായണന്റെ സഹകരണത്തോടെയാണ്. തന്റെ കഥ സിനിമയാകുമെന്ന സൂചനകൾ കുറ്റവിമുക്തനായ നമ്പീ നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് നടൻ മാധവനാകും സിനിമയിൽ നമ്പി നാരായണനാകുക. ഹോളിവുഡ് കമ്പനിയായ 21 സെഞ്ച്വറി ഫോക്സാണ് സിനിമയുടെ നിർമ്മാതാക്കൾ. അപസർപ്പക കഥകളെ തോൽപ്പിക്കും വിധം ഒരു കാലത്ത് ഇന്ത്യൻ പൊതുസമൂഹത്തെ വല്ലാതെ വരിഞ്ഞു മുറുക്കിയ സംഭവമായിരുന്നു ചാരക്കേസ്. കേരളത്തിൽ ഉടലെടുത്ത ചാരക്കേസ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുതന്ത്രത്തിന് ഉദാഹരണവുമാണ്. ചാരക്കേസിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി നമ്പി നാരായണൻ വേദനിക്കുന്ന ഓർമ്മപ്പെടുത്തലായി തുടരുകയും ചെയ്യുന്നു. പലപ്പോഴായി ചാരക്കേസിന് പിന്നിലെ രാഷ്ട്രീയക്കളികളും കെണികളും കുതന്ത്രങ്ങളും പുറത്തു വന്നതുമാണ്.
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ വീണ്ടും ചാരക്കേസ് വരുന്നു. ഹോളിവുഡ് ചിത്രമായി ചാരക്കേസ് വെള്ളിത്തിരയിലെത്തും. തിരക്കഥ പൂർത്തിയാകുന്നത് കേസിൽ കുറ്റവാളിയായി ചിത്രികരിക്കപ്പെട്ട് ജയിലിടച്ച നമ്പി നാരായണന്റെ സഹകരണത്തോടെയാണ്. തന്റെ കഥ സിനിമയാകുമെന്ന സൂചനകൾ കുറ്റവിമുക്തനായ നമ്പീ നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് നടൻ മാധവനാകും സിനിമയിൽ നമ്പി നാരായണനാകുക. ഹോളിവുഡ് കമ്പനിയായ 21 സെഞ്ച്വറി ഫോക്സാണ് സിനിമയുടെ നിർമ്മാതാക്കൾ.
അപസർപ്പക കഥകളെ തോൽപ്പിക്കും വിധം ഒരു കാലത്ത് ഇന്ത്യൻ പൊതുസമൂഹത്തെ വല്ലാതെ വരിഞ്ഞു മുറുക്കിയ സംഭവമായിരുന്നു ചാരക്കേസ്. കേരളത്തിൽ ഉടലെടുത്ത ചാരക്കേസ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുതന്ത്രത്തിന് ഉദാഹരണവുമാണ്. ചാരക്കേസിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി നമ്പി നാരായണൻ വേദനിക്കുന്ന ഓർമ്മപ്പെടുത്തലായി തുടരുകയും ചെയ്യുന്നു. പലപ്പോഴായി ചാരക്കേസിന് പിന്നിലെ രാഷ്ട്രീയക്കളികളും കെണികളും കുതന്ത്രങ്ങളും പുറത്തു വന്നതുമാണ്.