- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'24 വർഷം മുൻപ് ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി, ഇന്ന് ദീർഘമായ പോരാട്ടത്തിന് ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു' ; 'ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിക്കുക'; ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീം കോടതി വിധിച്ച 50 ലക്ഷം നഷ്ടപരിഹാരം സ്വീകരിച്ച ശേഷം നമ്പി നാരായണൻ ഫേസ്‌ബുക്കിൽ കുറിച്ച വരികൾ വൈറൽ
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകി സർക്കാർ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 50 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ച ശേഷം വീട്ടിൽ തിരികെയെത്തിയ നമ്പി നാരായണൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. 24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു- നമ്പി നാരായണൻ കുറിപ്പിൽ പറയുന്നു. നമ്പി നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 'സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. 24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാ
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകി സർക്കാർ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 50 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ച ശേഷം വീട്ടിൽ തിരികെയെത്തിയ നമ്പി നാരായണൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.
24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു- നമ്പി നാരായണൻ കുറിപ്പിൽ പറയുന്നു.
നമ്പി നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
'സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു.
24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊർജം ചോർത്തിക്കളയുന്നതുമായ ദീർഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സർക്കാർ വാഹനത്തിൽ മടങ്ങുന്നു.
ജീവിതസായാഹ്നം പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും ഒപ്പം ചിലവഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ട്. എനിക്കു വേണ്ടി പ്രാർത്ഥിക്കുക, സർവേശ്വരൻ എന്നിൽ അർപ്പിച്ച എന്റെ ഭാഗം പൂർത്തീകരിക്കാൻ'- നമ്പി നാരായണൻ ഫേസ്‌ബുക്കിൽ കുറിച്ചു.