ജീവൻ തുളുമ്പുന്ന ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. ഭൂമിയിൽ ആകെ എത്ര ജീവികളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക അസാധ്യമാണ് . നമ്മുടെ പ്രപഞ്ചത്തിൽ ആകെ എ്രതതരം ജീവികളുണ്ടെന്നുപോലും നമുക്കിതുവെര തിട്ടെപ്പടുത്താൻ കഴിഞ്ഞിട്ടില്ല. ഷഡ്പദങ്ങൾ മാത്രം ഏകേദശം 3 മില്യൻ തരം ഉെണ്ടന്നാണ് കണക്ക്, ഓരോ തരം ഷഡ്പദങ്ങളിലും മില്യൻ മില്യൻ മില്യൻ അംഗങ്ങളുണ്ടാകാം! ഇത് ഷഡ്പദങ്ങളുടെ മാത്രം കണക്ക്. മറ്റു ജീവികൾ, ചെടികൾ, ബാക്ടീരിയ,വൈറസ് എന്നിവയുടെ കാര്യം നമ്മൾ സൂചിപ്പിച്ചിട്ടുപോലുമില്ല. ഇവെയല്ലാം എങ്ങെന ഉണ്ടായി? എങ്ങെനയാണ് ഭൂമിയിൽ ജീവൻ ഉടെലടുത്തത്?

ചാൾസ് ഡാർവിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം.19-ാം നൂറ്റാണ്ടിൽ അദ്ദേഹം ഒരുസിദ്ധാന്തം ആവിഷ്‌കരിച്ചു.അക്കാലത്ത് ശാസ്ത്രലോകത്തെ ഞെട്ടിച്ച ഒരു കണ്ടുപിടിത്തമായിരുന്നു അത്. എന്നാൽ ഏറ്റവും സ്വീകാര്യമായ ഒരു സിദ്ധാന്തമായിട്ടാണ് ഇന്നിത് കണക്കാക്കെപ്പടുന്നത്. ഭൂമിയിൽ ആദ്യെത്ത ജീവനുണ്ടായത് കേവലം ചില തന്മാത്രകൾ കൂടിച്ചേർന്നാണെന്നും അതിൽ നിന്നാണ് (പരിണാമത്തിലൂടെയും പ്രകൃതിനിർദ്ധാരണത്തിലൂടെയും) ഇന്നു നാം കാണുന്ന സങ്കീർണ്ണമായ ജീവജാലങ്ങൾ ഉണ്ടായെതന്നുമാണ് ഡാർവിൻ നിരീക്ഷിച്ചത്.

പരിണാമം, പ്രകൃതിനിർദ്ധാരണം, ദിനോസറുകൾക്കുമുമ്പുള്ള കാലവും ദിനോസറുകളുടെ കാലഘട്ടവും മനുഷ്യന്റെ പൂർവ്വജന്മത്തെക്കുറിച്ചുള്ള അറിവുകളും ആദ്യകാലകണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളും തുടങ്ങി ആദ്യം നമ്മൾ എന്തായിരുന്നുവെന്നും ഇന്ന് ബഹിരാകാശ പര്യവേഷണം ക്ലോണിങ്ങ് തുടങ്ങി അനേകം കണ്ടുപിടിത്തങ്ങളിലൂടെ ലോകത്ത് നമ്മൾ എവിടെ എത്തിനില്ക്കുവെന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. നമ്മുടെ വിഞ്ജാനതൃഷ്ണയെ ഉണർത്തുന്ന അനേകം വിഷയങ്ങൾ ഈ ഗ്രന്ഥം വളരെ ലളിതമായി അവതരിപ്പിക്കുന്നു.

ഗ്രന്ഥകർത്താക്കൾ - സ്വാഗതാ ഡെവ്, സുപ്രിയ ശേഷാദ്രി
വിവർത്തകൻ - ഡോ നസറുദ്ദീൻ അഹമ്മദ്
പ്രസാധകർ - ഡി സി ബുക്‌സ്
പേജ് - 144
വില - 120