- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക വിസയിൽ പേരും പാസ്‌പോർട്ട് നമ്പരും രേഖപ്പെടുത്തുന്ന നിയമം നടപ്പിലാക്കാൻ സൗദി തൊഴിൽ മന്ത്രാലയം; റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് തടയിടാനുറച്ച് രാജ്യം
റിയാദ്: സൗദിയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്ത് തട്ടിപ്പുകൾ വ്യാപകമാകുന്നതിന്റെ ഭാഗമായി ഇത്തരം തട്ടിപ്പിന് തടയിടാനായി പുതിയ നിയമം രൂപീകരിക്കാൻ സൗദി തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നു.ഗാർഹിക ജോലിക്കാരുടെ വീസകളിൽ തൊഴിലാളിയുടെ പേരും പാസ്‌പോർട്ട് നമ്പറും രേഖപ്പെ ടുത്തണമെന്ന നിയമം നടപ്പാക്കാൻ ആണ് സൗദി തൊഴിൽ മന്ത്രാലയം
റിയാദ്: സൗദിയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്ത് തട്ടിപ്പുകൾ വ്യാപകമാകുന്നതിന്റെ ഭാഗമായി ഇത്തരം തട്ടിപ്പിന് തടയിടാനായി പുതിയ നിയമം രൂപീകരിക്കാൻ സൗദി തൊഴിൽ മന്ത്രാലയം പദ്ധതിയിടുന്നു.ഗാർഹിക ജോലിക്കാരുടെ വീസകളിൽ തൊഴിലാളിയുടെ പേരും പാസ്‌പോർട്ട് നമ്പറും രേഖപ്പെ ടുത്തണമെന്ന നിയമം നടപ്പാക്കാൻ ആണ് സൗദി തൊഴിൽ മന്ത്രാലയം പദ്ധയിടുന്നത്.
ഇതോടെ വീട്ടുജോലി വീസ ഒരാളുടെ പേരിൽത്തന്നെ ഒന്നിൽ കൂടുതൽ റിക്രൂട്‌മെന്റ് ഏജൻസികളിൽ രജിസ്റ്റർ ചെയ്തു തട്ടിപ്പു നടത്തുന്നത് തടയാനാകും. ഇപ്പോൾ റിക്രൂട്‌മെന്റ് ഓഫിസുകൾ നൽകുന്ന വീട്ടുജോലി വീസകളിൽ പേരോ ജോലി ക്കെത്തിച്ചേരുന്ന തീയതിയോ രേഖപ്പെടുത്താറില്ല.
ഏജൻസികൾ കൃത്രിമം കാണിക്കുന്നതായും ജോലിക്കാരെ ലഭ്യമാക്കുന്നതിൽ കാലതാമസം വരുത്തുന്നതായും മന്ത്രാലയത്തിന് ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ നീക്കം. ക്രമക്കേടുകൾക്കു പരിഹാരം കാണുന്നതിനായി മന്ത്രാലയത്തിനു കീഴിൽ ഇപ്പോൾ നടത്തിവരുന്ന പഠനം പൂർത്തിയാകുന്ന മുറയ്ക്ക് കൃത്യമായ നി യമവ്യവസ്ഥകൾ നടപ്പാക്കാനാകുമെന്നാണ് അധിസകൃതർ കരുതുന്നത്.