ചെന്നൈ: വീർ പ്രണയം തുറന്നു പറഞ്ഞപ്പോൾ കരഞ്ഞു പോയി- തെന്നിന്ത്യൻ താരം നമിതയാണ് തന്റെ മനസ്സ് തുറക്കുന്നത്. വിവാഹം ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ച് താരം വാചാലയായത്.

ഒരു ദിവസം വീർ (വീരേന്ദ്ര ചൗധരി)എന്നെ കാൻഡിൽ നൈറ്റ് ഡിന്നറിന് ക്ഷണിച്ചു. ഒരു ബീച്ചിലായിരുന്നു അത്. അവിടെ വച്ച് വീർ പ്രണയം തുറന്നുപറഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് കരയുകയായിരുന്നു. വളരെ സർപ്രൈസ് ആയിരുന്നു അത്. തന്റെ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയത്. എല്ലാവരോടും സ് നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ടത്.വളരെ പെട്ടെന്ന് ഞങ്ങൾ സുഹൃത്തുക്കളായി. ഏകദേശം ഒരു വർഷത്തോളം ഞങ്ങൾ പലതും പറഞ്ഞും പങ്കുവച്ചും സൗഹൃദം കൊണ്ടുനടന്നു. എന്തും പങ്കുവയ്ക്കാൻ കഴിയുന്ന സുഹൃത്താണ് വീർ.

പ്രണയം തുറന്നുപറഞ്ഞ ശേഷം ഞാൻ അദ്ദേഹത്തെ കൂടുതൽ മനസിലാക്കി. മനസിലാക്കുന്തോറും ഇഷ്ടം കൂടി. വീറിനെ എന്റെ ജീവിത പങ്കാളിയായി ലഭിച്ചതിൽ വളരെ അധികം സന്തോഷവതിയാണ് ഞാൻ - നമിത പറഞ്ഞു.നവംബർ 24 നാണ് നമിതയും വീറും വിവാഹിതരായത്.