- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർസ്കൂട്ടറിൽ ദിവസങ്ങളുടെ പരിചയം മാത്രമുള്ള നമിതയ്ക്ക് വൻ തിരമാലയിൽ നിയന്ത്രണം വിട്ടു; പിന്നിലുണ്ടായിരുന്ന ഫഹദും നടിയും മുങ്ങിത്താണപ്പോൾ ഷൂട്ടിങ്ങെന്നു വിചാരിച്ചു ലൈഫ് ഗാർഡ്‌സ് കാര്യമാക്കിയില്ല; രക്ഷപ്പെടുത്തിയത് ലൊക്കേഷനിലുള്ളവർ വിവരം അറിയിച്ചപ്പോൾ; തലനാരിഴയ്ക്കു ജീവൻ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിൽ നടിയും നടനും
തിരുവനന്തപുരം: ഷൂട്ടിങ്ങിനിടെ വാട്ടർസ്‌കൂട്ടർ മറിഞ്ഞ് കടലിൽ മുങ്ങിത്താണ് ജീവനോടു മല്ലിടിച്ചതിന്റെ ഞെട്ടിക്കുന്ന ഓർമയിലാണ് നമിത പ്രമോദും ഫഹദ് ഫാസിലും. തലനാരിഴയ്ക്കാണ് ഇരുവരെയും ലൈഫ് ഗാർഡ്‌സ് രക്ഷപ്പെടുത്തിയത്. റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഇരുവർക്കും അപകടം നേരിടേണ്ടി വന്നചത്. നമിത ഫഹദിനെ വാട്ടർ സ്‌കൂട്ടറിൽ കടലിലേയ്ക്ക് കൊണ്ടു പോകുന്ന രംഗമാണു കാമറയിൽ പകർത്തിക്കൊണ്ടിരുന്നത്. കവാസാക്കിയുടെ ജെറ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടറിൽ ഏതാനും ദിവസത്തെ പരിചയം മാത്രമേ നമിതയ്ക്കുണ്ടായിരുന്നുള്ളൂ. ചെറിയ തിരമാകലകളെയൊക്കെ എങ്ങനെ നേരിടണമെന്ന് അറിയാമായിരുന്നു. എന്നാൽ ഫഹദും നമിതയും ഷൂട്ടിംഗിനിറങ്ങിയപ്പോൾ വന്നത് വലിയൊരു തിരമാലയായിരുന്നു. അത്രയും വലിയ തിരമലായിൽ എങ്ങനെ സ്‌കൂട്ടർ നിയന്ത്രിക്കണമെന്ന് നമിതയ്ക്കറിയില്ലായിരുന്നു. നിയന്ത്രണം വിട്ട് ഇരുവരും കടലിലേയ്ക്ക് വീഴുകയായിരുന്നു. വളരെ ആഴമേറിയ ഭാഗത്തുവച്ചായിരുന്നു അപകടം. സംഭവം ലൈഫ് ഗാർഡ് കാണുന്നുണ്ടായിരുന്നെങ്കിലും ഷൂ
തിരുവനന്തപുരം: ഷൂട്ടിങ്ങിനിടെ വാട്ടർസ്‌കൂട്ടർ മറിഞ്ഞ് കടലിൽ മുങ്ങിത്താണ് ജീവനോടു മല്ലിടിച്ചതിന്റെ ഞെട്ടിക്കുന്ന ഓർമയിലാണ് നമിത പ്രമോദും ഫഹദ് ഫാസിലും. തലനാരിഴയ്ക്കാണ് ഇരുവരെയും ലൈഫ് ഗാർഡ്‌സ് രക്ഷപ്പെടുത്തിയത്. റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ഇരുവർക്കും അപകടം നേരിടേണ്ടി വന്നചത്.
നമിത ഫഹദിനെ വാട്ടർ സ്‌കൂട്ടറിൽ കടലിലേയ്ക്ക് കൊണ്ടു പോകുന്ന രംഗമാണു കാമറയിൽ പകർത്തിക്കൊണ്ടിരുന്നത്. കവാസാക്കിയുടെ ജെറ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടറിൽ ഏതാനും ദിവസത്തെ പരിചയം മാത്രമേ നമിതയ്ക്കുണ്ടായിരുന്നുള്ളൂ. ചെറിയ തിരമാകലകളെയൊക്കെ എങ്ങനെ നേരിടണമെന്ന് അറിയാമായിരുന്നു. എന്നാൽ ഫഹദും നമിതയും ഷൂട്ടിംഗിനിറങ്ങിയപ്പോൾ വന്നത് വലിയൊരു തിരമാലയായിരുന്നു. അത്രയും വലിയ തിരമലായിൽ എങ്ങനെ സ്‌കൂട്ടർ നിയന്ത്രിക്കണമെന്ന് നമിതയ്ക്കറിയില്ലായിരുന്നു. നിയന്ത്രണം വിട്ട് ഇരുവരും കടലിലേയ്ക്ക് വീഴുകയായിരുന്നു. വളരെ ആഴമേറിയ ഭാഗത്തുവച്ചായിരുന്നു അപകടം.
സംഭവം ലൈഫ് ഗാർഡ് കാണുന്നുണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങിന്റെ ഭാഗാമാണ് അപകടമെന്നാണ് അവർ കരുതിയത്. അതുകൊണ്ടുതന്നെ രക്ഷിക്കാനും മുതിർന്നില്ല. പിന്നീട് ഷൂട്ടിങ് ലൊക്കേഷനിൽ പറഞ്ഞപ്പോഴാണ് സംഭവത്തിൽ ഗൗരവം ബോധ്യപ്പെട്ടത്. ഉടൻതന്നെ ലൈഫ് ഗാർഡ്‌സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി.സെറ്റിലുള്ള എല്ലാവർക്കും സംഭവം ഷോക്കായിയെന്ന് നമിത പറഞ്ഞു.
റോൾ മോഡൽസിൽ വേറിട്ട ഗെറ്റപ്പിലാണ് നമിത പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനായി നമിത മുടി മുറിക്കുകയും പച്ചകുത്തുകയും ചെയ്തിരുന്നു. കഴുത്തിൽ മോതിരത്തിന്റെ ആകൃതിയിലുള്ള ടാറ്റു അണിഞ്ഞാണ് നമിത ചിത്രത്തിലെത്തുന്നത്.