മിഴ് നടൻ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും ഉടൻതന്നെ ഇവർ വിവാഹിതരാകുമെന്നും തമിഴ് മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇരുവരും ലിവിങ് ടുഗദറിലെന്നും വിവാഹം ഉടൻ ഉണ്ടെന്നുമായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് ഇപ്പോൾ നമിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നാൽ തനിക്കൊപ്പം പേര് വന്ന നടനെ അറിയില്ലെന്നും അങ്ങനെ ഒരു നടൻ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നുമായിരുന്നു വാർത്തയോടുള്ള നമിതയുടെ പ്രതികരണം.പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന പരമാണെന്നും അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും ശരത് ബാബു വ്യക്തമാക്കി.

ശരത് ബാബുവും നമിതയും ഒന്നിച്ചു താമസിക്കുകയാണെന്നും അഞ്ച് വർഷമായി പ്രണയത്തി ലായിരുന്ന ഇവർ ഉടൻ വിവാഹിതരാകുമെന്നുമാണ് പ്രചരിച്ചത്.