- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമിതയുടെ ആ സ്വഭാവം എനിക്കിഷ്ടമല്ല; അവൾക്ക് വിശപ്പ് താങ്ങാനാവില്ല; ആ സമയത്ത് മറ്റുള്ളവർ ദേഷ്യപ്പെടുമ്പോൾ തിരിച്ച് ദേഷ്യപ്പെടും; ആ സമയത്ത് പറയുന്ന വാക്കുകൾ എന്താണെന്ന് നമിതയ്ക്ക് പോലും അറിയില്ല; ബിഗ്ബോസിലെ നമിതയെ കണ്ടപ്പോൾ പുറത്തുവന്നാൽ മതിയെന്നായിരുന്നു'; വിവാഹശേഷമുള്ള നമിതയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ചെന്നൈ: തെന്നിന്ത്യൻ നടി നമിതയും നടനും നിർമ്മാതാവുമായ വീറും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തുകയും പിന്നീട് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം. പ്രമുഖ താരങ്ങളും ബിഗ്ബോസ് മത്സരാർത്ഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ ശേഷം വീറും നമിതയും നിരവധി അഭിമുഖങ്ങൾ നൽകി. ഇരുവരുടെയും പ്രണയവും ജീവിതത്തെക്കുറിച്ചും പങ്കുവെച്ചു. അക്കൂട്ടത്തിൽ നമിതയിൽ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തെക്കുറിച്ച് വീർ പറഞ്ഞു. കൂടാതെ ബിഗ്ബോസിൽ നമിത പങ്കെടുത്തതും അബദ്ധമായെന്നും അദ്ദേഹം പറഞ്ഞു. ''നമിതയുടെ ഒരു മൈനസ് പോയന്റ് എന്തെന്നുവച്ചാൽ അവൾക്ക് വിശപ്പ് താങ്ങാനാവില്ല. ആ സമയത്ത് മറ്റുള്ളവർ ദേഷ്യപ്പെടുമ്പോൾ തിരിച്ച് ദേഷ്യപ്പെടും. ആ സമയത്ത് പറയുന്ന വാക്കുകൾ എന്താണെന്ന് നമിതയ്ക്ക് പോലും അറിയില്ല. അതൊക്കെ ഓരോർത്തരുടെ സ്വഭാവമാണ്. അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ ഓകെ. അല്ലെങ്കിൽ വേണ്ട. ബിഗ്ബോസിലെ നമിതയെ കണ്ടപ്പോൾ എങ്
ചെന്നൈ: തെന്നിന്ത്യൻ നടി നമിതയും നടനും നിർമ്മാതാവുമായ വീറും വിവാഹിതരായത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തുകയും പിന്നീട് വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം. പ്രമുഖ താരങ്ങളും ബിഗ്ബോസ് മത്സരാർത്ഥികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹ ശേഷം വീറും നമിതയും നിരവധി അഭിമുഖങ്ങൾ നൽകി. ഇരുവരുടെയും പ്രണയവും ജീവിതത്തെക്കുറിച്ചും പങ്കുവെച്ചു. അക്കൂട്ടത്തിൽ നമിതയിൽ ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തെക്കുറിച്ച് വീർ പറഞ്ഞു. കൂടാതെ ബിഗ്ബോസിൽ നമിത പങ്കെടുത്തതും അബദ്ധമായെന്നും അദ്ദേഹം പറഞ്ഞു.
''നമിതയുടെ ഒരു മൈനസ് പോയന്റ് എന്തെന്നുവച്ചാൽ അവൾക്ക് വിശപ്പ് താങ്ങാനാവില്ല. ആ സമയത്ത് മറ്റുള്ളവർ ദേഷ്യപ്പെടുമ്പോൾ തിരിച്ച് ദേഷ്യപ്പെടും. ആ സമയത്ത് പറയുന്ന വാക്കുകൾ എന്താണെന്ന് നമിതയ്ക്ക് പോലും അറിയില്ല. അതൊക്കെ ഓരോർത്തരുടെ സ്വഭാവമാണ്. അതിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ ഓകെ. അല്ലെങ്കിൽ വേണ്ട.
ബിഗ്ബോസിലെ നമിതയെ കണ്ടപ്പോൾ എങ്ങനെയെങ്കിലും പുറത്തുവന്നാൽ മതിയെന്നായിരുന്നു. അവൾ എന്തുകാര്യവും മുഖത്ത് നോക്കി പറയുന്നയാളാണ്. പേരിന് മാത്രമാണ് അതൊരു റിയാലിറ്റി. വെറും കളി മാത്രമായിരുന്നു അത്. പലതും മറച്ചുവെച്ചു. 24 മണിക്കൂർ നടക്കുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമായിരുന്നു. വീർ പറഞ്ഞു.
സത്യം പറയുമ്പോൾ എല്ലാവരുടെയും പിന്തുണ ലഭിക്കണമെന്നില്ലെന്ന് നമിതയും പറഞ്ഞു. ജനങ്ങളുടെ വിചാരം ഞാൻ സിനിമയിൽ ഓവർ ഗ്ലാമർ ആണ്. യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണെന്ന് ആണ്. അത് ശരിയല്ല. സിനിമയിൽ രീതിയിൽ അല്ല എന്റെ ജീവിതം. ഒരാൾ എന്നെ സ്നേഹിക്കുകയാണെങ്കിലും ഞാൻ തിരിച്ചും സ്നേഹിക്കും. പക്ഷേ മോശം സ്വഭാവം പ്രകടിപ്പിക്കുകയാണെങ്കിൽ ഞാൻ അടുപ്പിക്കില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം, എന്നെ ഉപദ്രവിക്കരുത് എന്നുപറഞ്ഞ് മാറിനിൽക്കും. നമിത പറഞ്ഞു.