- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവിൽ നമിത വിവാഹിതയാകുന്നു; സിനിമയിലേക്ക് ശക്തമായി തിരിച്ച് വരാനും താരം; നവംബർ 24 ന് വിവാഹം; ഗ്ലാമർ വേഷത്തിൽ സിനിമയിലെ താര പട്ടം തിരിച്ച് പിടിക്കാനും ഒരുക്കം
ചെന്നൈ: ഒരു സമയത്ത് തമിഴിലെ മാദകറാണിയായി വിലസിയ നമിത വിവാഹിതയാകാൻ ഒരുങ്ങുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുൻനിര നായകന്മാർക്കൊപ്പമൊക്കെ ജോഡിചേർന്നെത്തിയ നമിതയുടെ വിവാഹവാർത്ത ബിഗ്‌ബോസ് താരം റൈസയാണ് ഫേസ്‌ബുക്ക് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. വീരേന്ദ്ര ചൗദരി എന്നാണ് വരന്റെ പേര്. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കുമെന്നും റൈസ ഫേസ് ബുക്കിലൂടെ അറിയിച്ചു. 2005 മുതൽ 2013 വരെ തമിഴിൽ നമിതയുടെ കാലമായിരുന്നു. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങളിലൂടെ മസാലപടങ്ങളുടെ ഭാഗമായിരുന്ന നമിത മുഖ്യധാരസിനിമയിലും സജീവമായി. പിന്നീട് അമിതമായ തടി വർധിച്ചത് നമിതയുടെ അവസരം കുറക്കുകയായിരുന്നു. എന്നാൽ ഇന്ന് ഡയറ്റിങ്ങിലൂടെ ശക്തമായി തിരിച്ച് വരാൻ ഒരുങ്ങുകയാണ് നമിത. തന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് അൾട്രാ ഗൽമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്‌ളാമർ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിക്കുന്നത്.പുലിമുരകനിലൂടെ വീണ്
ചെന്നൈ: ഒരു സമയത്ത് തമിഴിലെ മാദകറാണിയായി വിലസിയ നമിത വിവാഹിതയാകാൻ ഒരുങ്ങുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുൻനിര നായകന്മാർക്കൊപ്പമൊക്കെ ജോഡിചേർന്നെത്തിയ നമിതയുടെ വിവാഹവാർത്ത ബിഗ്‌ബോസ് താരം റൈസയാണ് ഫേസ്‌ബുക്ക് വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
വീരേന്ദ്ര ചൗദരി എന്നാണ് വരന്റെ പേര്. നവംബർ 24ന് ഇരുവരുടെയും വിവാഹം നടക്കുമെന്നും റൈസ ഫേസ് ബുക്കിലൂടെ അറിയിച്ചു.
2005 മുതൽ 2013 വരെ തമിഴിൽ നമിതയുടെ കാലമായിരുന്നു. വിജയ് ചിത്രം അഴകിയ തമിഴ് മകൻ, ഞാൻ അവൻ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങളിലൂടെ മസാലപടങ്ങളുടെ ഭാഗമായിരുന്ന നമിത മുഖ്യധാരസിനിമയിലും സജീവമായി. പിന്നീട് അമിതമായ തടി വർധിച്ചത് നമിതയുടെ അവസരം കുറക്കുകയായിരുന്നു.
എന്നാൽ ഇന്ന് ഡയറ്റിങ്ങിലൂടെ ശക്തമായി തിരിച്ച് വരാൻ ഒരുങ്ങുകയാണ് നമിത. തന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് അൾട്രാ ഗൽമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്‌ളാമർ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിക്കുന്നത്.പുലിമുരകനിലൂടെ വീണ്ടും മൂന്നുവർഷങ്ങൾക്ക് ശേഷം രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ആരാധകരുണ്ട് നമിതയ്ക്ക്.
1984 ൽ ഗുജറാത്തിലെ സൂറത്തിലാണ് നമിത ജനിച്ചത്, തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. പ്രശസ്ത സെർച്ച് എൻജിനായ ഗൂഗിളിൽ 2008 ൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയായിരുന്നു.