- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ ആരും ആരുടേയും പിറകെ നടന്നിട്ടില്ല; പുരുഷന്മാരിലുള്ള എന്റെ വിശ്വാസം തിരിച്ച് കൊണ്ട് വന്നത് അവന്റെ സ്നേഹവും പിന്തുണയും കരുണയുമാണ്; എനിക്ക് മുൻഗണന നൽകുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്; വിവാഹത്തെക്കുറച്ച് വെളിപ്പെടുത്തലുമായി നമിത
വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നമിത പറയുന്നതിങ്ങനെ 'ഞാനും വീറും നവംബർ ഇരുപത്തിനാലാം തിയ്യതി തിരുപ്പതിയിൽ വച്ച് വിവാഹിതരാകാൻ പോവുകയാണെന്ന കാര്യം നിങ്ങൾ അറിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പാണ്. വീർ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അയാൾ ഒരു നടനും നിർമ്മാതാവുമാണ്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജാണ്. ഞങ്ങളുടെ രണ്ട് പേരുടെയും അടുത്ത സുഹൃത്തായ ശശിധർ ബാബു വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തിയ്യതി ബീച്ചിൽ വച്ച് അവൻ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു. അവിടെ എനിക്കായി കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയിരുന്നു. ഞാനാകെ അമ്പരന്ന് പോയി. കാരണം ഞാൻ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങൾക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണ് മാത്രമല്ല ആത്മീയമായി ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങൾ തന്നെയാണ് അന്നെന്നെ കൊണ്ട് വീറിനോട് സമ്മതമാണെന്നറിയിക്കാൻ പ്രേരിപ്പിച്ചത്. യാത്രപോകാനും പ്രകൃതിയെ അനുഭവിച്ചറിയാനും ട്
വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നമിത പറയുന്നതിങ്ങനെ
'ഞാനും വീറും നവംബർ ഇരുപത്തിനാലാം തിയ്യതി തിരുപ്പതിയിൽ വച്ച് വിവാഹിതരാകാൻ പോവുകയാണെന്ന കാര്യം നിങ്ങൾ അറിഞ്ഞു കാണുമെന്ന് എനിക്ക് ഉറപ്പാണ്. വീർ എന്റെ ആത്മമിത്രവും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ്. അയാൾ ഒരു നടനും നിർമ്മാതാവുമാണ്. ഇതൊരു അറേഞ്ച്ഡ് ലവ് മാര്യേജാണ്. ഞങ്ങളുടെ രണ്ട് പേരുടെയും അടുത്ത സുഹൃത്തായ ശശിധർ ബാബു വഴിയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പതിയെ പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറാം തിയ്യതി ബീച്ചിൽ വച്ച് അവൻ എന്നോട് വളരെ പ്രണയാതുരമായ ആ ചോദ്യം ചോദിച്ചു. അവിടെ എനിക്കായി കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കിയിരുന്നു. ഞാനാകെ അമ്പരന്ന് പോയി. കാരണം ഞാൻ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങൾക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണ് മാത്രമല്ല ആത്മീയമായി ഔന്നിത്യമുള്ളവരാണ്. ഇക്കാരണങ്ങൾ തന്നെയാണ് അന്നെന്നെ കൊണ്ട് വീറിനോട് സമ്മതമാണെന്നറിയിക്കാൻ പ്രേരിപ്പിച്ചത്.
യാത്രപോകാനും പ്രകൃതിയെ അനുഭവിച്ചറിയാനും ട്രെക്കിങ്ങ് നടത്താനും എത്ര മാത്രം ഇഷ്ടപെടുന്നുവെന്ന കാര്യം ഞങ്ങൾ പങ്കുവച്ചിരുന്നു. ഞങ്ങൾ ഇരുവരും ജീവിതത്തെ പ്രണയിക്കുന്നവരാണ്. എനിക്ക് മുൻഗണന നൽകുന്ന ഒരു വ്യക്തിയെ ലഭിച്ചത് എന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇവിടെ ആരും ആരുടേയും പിറകെ നടന്നിട്ടില്ല . ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി ഞാൻ അവനെ എത്രത്തോളം മനസ്സിലാക്കിയോ അത്രത്തോളം അവനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരിലുള്ള എന്റെ വിശ്വാസം തിരിച്ച് കൊണ്ട് വന്നത് അവന്റെ സ്നേഹവും പിന്തുണയും കരുണയുമാണ്. വിവാഹവാർത്ത അറിയിച്ചത് മുതൽ ഞങ്ങളെ അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്ത നിങ്ങളെല്ലാവരോടും ഞാൻ നന്ദി പറയുന്നു. നന്ദി, ദൈവം അനുഗ്രഹിക്കട്ടെ!'-നമിത പറഞ്ഞു.
നിർമ്മാതാവും നടനുമായ ചെന്നൈ സ്വദേശി വീരേന്ദർ ചൗധരിയാണ് വരൻ. 2016 ലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്.താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുമ്പ മസാലപടങ്ങളുടെ ഭാഗമായിരുന്ന നമിത മുഖ്യധാരസിനിമയിലും സജീവമായി. പിന്നീട് അമിതമായ തടി വർധിച്ചത് നമിതയുടെ അവസരം കുറക്കുകയായിരുന്നു.എന്നാൽ ഇന്ന് ഡയറ്റിങ്ങിലൂടെ ശക്തമായി തിരിച്ച് വരാൻ ഒരുങ്ങുകയാണ് നമിത. തന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് അൾട്രാ ഗൽമറസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട നമിത വീണ്ടും ഗ്ളാമർ ലോകത്തേയ്ക്കുള്ള തന്റെ തിരിച്ച് വരവിന് കൂടിയാണ് ശ്രമിക്കുന്നത്.