- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ല; കല്യാണം പോലൊരു കമ്മിറ്റ്മെന്റിനോടിപ്പോൾ തീരെ താല്പര്യമില്ല: പെട്ടെന്നൊരാളെ ചൂണ്ടിക്കാട്ടി കല്യാണം കഴിക്കാൻ പറഞ്ഞാൽ അത് ബുദ്ധിമുട്ടാവും: വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നമിതാ പ്രമോദ്
ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരമായെത്തി സൂപ്പർ താരങ്ങളുടെ നായികയായ നടിയാണ് നമിത പ്രമോദ്. നായികയായി മലയാളത്തിലേക്ക് കാലെടുത്ത് വെച്ച നമിതയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. കുറഞ്ഞ കാലത്തിനുള്ളിൽ ദിലീപിന്റെ സ്ഥിരം നായികയായി മാറിയ നമിത ഈ വിഷയത്തിലും വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങൾ പറഞ്ഞു പരത്തി. ഇപ്പോൾ വിവാഹ സ്വപ്നങ്ങളെപ്പറ്റി മനസുതുറക്കുകയാണ് നമിത. ഒരു വിവാഹത്തിന് എനിക്കിപ്പോൾ താല്പര്യമില്ല. 25,26 വയസ് എത്താതെ വിവാഹം കഴിക്കാനുള്ള പക്വതയൊന്നും എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല.ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ വേണ്ടി എന്നെ നിർബന്ധിക്കുന്നുമില്ല. ഞാനെപ്പോൾ കേപ്പബിൾ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോൾ കല്യാണം കഴിച്ചാൽ മതി എന്നാണ് വീട്ടുകാരും പറയുന്നത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാർട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നതാണ് വീട്ടുകാരുടെ നിലപാട്. ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ അതിനെയും മറ്റ് കുടുംബ ക
ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരമായെത്തി സൂപ്പർ താരങ്ങളുടെ നായികയായ നടിയാണ് നമിത പ്രമോദ്. നായികയായി മലയാളത്തിലേക്ക് കാലെടുത്ത് വെച്ച നമിതയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. കുറഞ്ഞ കാലത്തിനുള്ളിൽ ദിലീപിന്റെ സ്ഥിരം നായികയായി മാറിയ നമിത ഈ വിഷയത്തിലും വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങൾ പറഞ്ഞു പരത്തി. ഇപ്പോൾ വിവാഹ സ്വപ്നങ്ങളെപ്പറ്റി മനസുതുറക്കുകയാണ് നമിത.
ഒരു വിവാഹത്തിന് എനിക്കിപ്പോൾ താല്പര്യമില്ല. 25,26 വയസ് എത്താതെ വിവാഹം കഴിക്കാനുള്ള പക്വതയൊന്നും എനിക്കുണ്ടാവുമെന്ന് തോന്നുന്നില്ല.ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ വേണ്ടി എന്നെ നിർബന്ധിക്കുന്നുമില്ല. ഞാനെപ്പോൾ കേപ്പബിൾ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോൾ കല്യാണം കഴിച്ചാൽ മതി എന്നാണ് വീട്ടുകാരും പറയുന്നത്.
പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാർട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നതാണ് വീട്ടുകാരുടെ നിലപാട്. ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ലല്ലോ. വിവാഹം ഒരിക്കലും ഒരു ഡിവോഴ്‌സിൽ കലാശിക്കാൻ പാടില്ല.
നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എൻഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടാവും നമിത പറയുന്നു.