- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരായ ഗോസിപ്പുകൾക്കെതിരെ നമിത പ്രമോദിന്റെ ഫെയ്സ് ബുക് പോസ്റ്റ്; ഗോസിപ്പുകൾ സാധാരണം; പക്ഷേ ഇപ്പോൾ എല്ലാ പരിധിയും ലംഘിക്കുന്നു; സങ്കൽപത്തിൽ വാർത്തകൾ മെനയുന്നവർ ഇരകളാകുന്നവരുടെ മനോവിഷമം മനസ്സിലാക്കണമെന്നും നമിത
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടി നമിത പ്രമോദിന്റെ ഫേസ്‌ബുക് പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനും കാവ്യാ മാധവനുമൊപ്പം യു.എസിൽ പര്യടനം നടത്തിയ ഒരു യുവ നടിയെയും ഒരു ഗായികയെയും ചോദ്യം ചെയ്യും എന്നരീതിയിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നമിത. 'ഗോസിപ്പുകളെ അവഗണിക്കുകയാണ് പതിവ്. ഇപ്പോൾ എല്ലാ പരിധിയും ലംഘിക്കുന്ന തരത്തിൽ വാർത്ത വരുന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നതെ'ന്ന് തന്റെ പോസ്റ്റിൽ നമിത വ്യക്തമാക്കുന്നു.മലയാളത്തിൽ സൂപ്പർഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിത. നമിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടി നമിത പ്രമോദിന്റെ ഫേസ്‌ബുക് പോസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനും കാവ്യാ മാധവനുമൊപ്പം യു.എസിൽ പര്യടനം നടത്തിയ ഒരു യുവ നടിയെയും ഒരു ഗായികയെയും ചോദ്യം ചെയ്യും എന്നരീതിയിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നമിത.
'ഗോസിപ്പുകളെ അവഗണിക്കുകയാണ് പതിവ്. ഇപ്പോൾ എല്ലാ പരിധിയും ലംഘിക്കുന്ന തരത്തിൽ വാർത്ത വരുന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നതെ'ന്ന് തന്റെ പോസ്റ്റിൽ നമിത വ്യക്തമാക്കുന്നു.മലയാളത്തിൽ സൂപ്പർഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നമിത.
നമിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നതുകൊണ്ടാണ് ഈ കുറിപ്പ്.
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിങ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.