- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയുടുക്കണമെന്നോ സിന്ദൂരമിടണമെന്നോ ഒരു നിർബന്ധവും അവർക്കില്ല; വീരേന്ദറിന്റെ മാതാപിതാക്കൾ എന്റെ ഭാഗ്യം: വിവാഹം വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ലെന്ന് നമിത
ഗ്ലാമർ രംഗങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയ താരമാണ് നമിത. ദിവസങ്ങൾക്ക് മുമ്പായിരുന്നു നമിതയുടെയും നടനും മോഡലുമായ വീരേന്ദറിന്റെയും വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. വിവാഹത്തിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് തമിഴകത്തെ പ്രിയതാരം. വിവാഹം തന്റെ ജീവിതരീതികളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നമിത വ്യക്തമാക്കുന്നു. ഇപ്പോൾ എന്റെ കഴുത്തിൽ താലിയും കാൽ വിരലിൽ മിഞ്ചിയുമുണ്ട്. അല്ലാതെ വിവാഹം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും താരം പറയുന്നു. വീരേന്ദറിന്റെ മാതാപിതാക്കളെ തനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നമിത പറഞ്ഞു. വീരേന്ദറിന്റെ മാതാപിതാക്കൾ ഒന്നിനും എന്നെ നിർബന്ധിക്കാറില്ല. സാധാരണ വിവാഹിതരായ സ്ത്രീകൾ ചെയ്യുന്ന പോലെ നെറ്റിയിൽ സിന്ദൂരം ചാർത്തണമെന്നോ സാരി ചുറ്റി നടക്കണമെന്നോ അവർ പറഞ്ഞിട്ടില്ല. അവരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ മൂന്ന് പ്രണ
ഗ്ലാമർ രംഗങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയ താരമാണ് നമിത. ദിവസങ്ങൾക്ക് മുമ്പായിരുന്നു നമിതയുടെയും നടനും മോഡലുമായ വീരേന്ദറിന്റെയും വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. വിവാഹത്തിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് തമിഴകത്തെ പ്രിയതാരം.
വിവാഹം തന്റെ ജീവിതരീതികളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നമിത വ്യക്തമാക്കുന്നു. ഇപ്പോൾ എന്റെ കഴുത്തിൽ താലിയും കാൽ വിരലിൽ മിഞ്ചിയുമുണ്ട്. അല്ലാതെ വിവാഹം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും താരം പറയുന്നു.
വീരേന്ദറിന്റെ മാതാപിതാക്കളെ തനിക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും നമിത പറഞ്ഞു. വീരേന്ദറിന്റെ മാതാപിതാക്കൾ ഒന്നിനും എന്നെ നിർബന്ധിക്കാറില്ല. സാധാരണ വിവാഹിതരായ സ്ത്രീകൾ ചെയ്യുന്ന പോലെ നെറ്റിയിൽ സിന്ദൂരം ചാർത്തണമെന്നോ സാരി ചുറ്റി നടക്കണമെന്നോ അവർ പറഞ്ഞിട്ടില്ല. അവരെ ലഭിച്ചത് എന്റെ ഭാഗ്യമാണ്.
എന്റെ മൂന്ന് പ്രണയങ്ങൾ തകർന്നതാണ്. അതുകൊണ്ട് നമുക്കൊപ്പം ജീവിക്കാൻ സാധിക്കുന്ന ഒരാളെ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. വീറിനെ കണ്ടപ്പോൾ തന്നെ വിവാഹം മനസ്സിലൂടെ കടന്നുപോയി. ഞങ്ങൾ ഒരുപോലെ ചിന്തിക്കുന്നവരാണ്, ഞങ്ങൾക്ക് ഏതാണ്ട് ഒരേ ജീവിതലക്ഷ്യമാണുള്ളതെന്നും നമിത പറയുന്നു.