രുകാലത്ത് തമിഴ് മസാല സിനിമകളിൽ ഗ്ലാമർ നായികമാരിൽ മുൻപന്തിയിലുണ്ടായിരുന്ന തമിഴ് താരസുന്ദരി നമിതയും സുഹൃത്ത് കൂടിയായ വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് അടുത്തിടെയാണ്. നടിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ അന്ന് തന്നെ പ്രചരിച്ചിരുന്നു. ഇപ്പോളിതാ വിവാഹ വിഡിയോയും വൈറലാവുകയാണ്.

നമിത ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിന്റെ വരികൾ മൂളി വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതോടെയാണ് വിഡിയോ തുടങ്ങുന്നത്. തുടർന്് മൂന്നു ദിവസം തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങുകൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.തമിഴ് നടൻ ശരത് കുമാർ, ഭാര്യ രാധിക ഉൾപ്പെടെ സിനിമാലോകത്ത് നിന്നുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. സിനിമാ രംഗത്തുള്ള സുഹൃത്തുക്കൾക്ക് വേണ്ടി ചെന്നൈയിൽ വിരുന്ന് ഒരുക്കിയിരുന്നു.

മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം മോഹൻ ലാലിന്റെ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവ് നടത്തിയ നടിക്ക് ഇപ്പോൾ തമിഴിലും മലയാളത്തിലും കന്നഡയിലും ആയി നമിതയ്ക്ക് കൈനിറയെ ചിത്രങ്ങളാണ് ഉള്ളത്.