- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കി നമോ ബിജെപി; ടിക്കറ്റ് വിതരണം പൂർത്തിയായി; ചരിത്ര സംഭവമാക്കാനൊരുങ്ങി മലയാളികളും
ന്യൂയോർക്ക്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കാൻ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ന്യൂയോർകിലെ മാഡിസൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റ് വിതരണം അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാർട്ടി അനുഭാവികളുടെ ദേശിയ സംഘടനയായ നമോ ബിജെപി പൂർത്തിയാക്കി. ന്യൂയോർക്ക് ,ന്യൂ ജേർസി ,ടെക്സാസ
ന്യൂയോർക്ക്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കാൻ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ന്യൂയോർകിലെ മാഡിസൺ സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റ് വിതരണം അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാർട്ടി അനുഭാവികളുടെ ദേശിയ സംഘടനയായ നമോ ബിജെപി പൂർത്തിയാക്കി.
ന്യൂയോർക്ക് ,ന്യൂ ജേർസി ,ടെക്‌സാസ് ,വാഷിങ്ടൺ ഡി സി, കാലിഫോർണിയ ,ഒഹായോ തുടങ്ങിയ സ്റ്റേറ്റുകളിൽ ആണ് ടിക്കറ്റ് വിതരണം സംഘടിപ്പിക്കപ്പെട്ടത് .ന്യൂയോർക്ക് സിറ്റി ,ഇന്ത്യൻ വംശ ജരെക്കൊണ്ട് നിറയുമെന്നു കരുത പ്പെടുന്ന സൂപ്പർ സൺഡേ യിലെ ചടങ്ങിലേക്ക് അവസാന മണിക്കൂറുകളിലും ടിക്കറ്റിനായി ആവശ്യക്കാരുടെ അന്വേഷണം നീളുകയാണ്. ഇരുപതിനായിരം പേർ പങ്കെടുക്കും എന്ന് കരുതുന്ന ചടങ്ങ് ചരിത്ര സംഭവം ആകും എന്നു ഉറപ്പായി ക്കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വീകരണത്തിന് പൊതുവേ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ലഭിച്ച അഭൂതപൂർവമായ പിന്തുണ ,മലയാളീ സമൂഹത്തിലേക്കും പടർന്നപ്പോൾ ,ടിക്കെറ്റു കൾ എത്തിക്കാൻ നമോ ബിജെപി വോളന്റിയർമാർ അശാന്ത പരിശ്രമം ആണ് നടത്തിയത് . പ്രമുഖ ചലച്ചിത്ര താരം സുരേഷ് ഗോപി ചടങ്ങിനു ആവേശം പകരാൻ എത്തും ..പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ, പൗരപ്രമുഖർ എന്നിവരും പങ്കെടുക്കുന്നുണ്ട് ഇത്രയധികം മലയാളീ പ്രാതിനിധ്യം ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്ര തലവന്റെ സ്വീകരണ ചടങ്ങിൽ വരുന്നത് ഇതാദ്യമായിരിക്കും.'

നമോ ബിജെപി യുടെ പ്രവർത്തകർ പ്രത്യേക ടി ഷർട്ട് ധരിച്ചു സ്വീകരണ പരിപാടിയിൽ ഉടനീളം ആവേശം വിതറും .പരിപാടിയിൽ ഉടനീളം സോഷ്യൽ മീഡിയ ,വഴി പ്രത്യേക തത്സമയ വാർത്തകളും സചിത്ര റിപ്പോർട്ടും നമോ ബിജെപി നടത്തും .ഇതിനായി ദീപക് പിള്ളയുടെ നേതൃത്വത്തിൽ ഒരു ടീം പ്രവർത്തിക്കുന്നു . പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ,പൗര പ്രമുഖർ എന്നിവർ പങ്കെടുക്കുന്നുണ്ട്. വിവിധ സ്റ്റേറ്റ്കളിൽ നിന്ന് വരുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി നമോ ബിജെപി ഭാരവാഹികൾ ആയ അജിഷ് നായർ ,കൃഷ്ണരാജ് മോഹനൻ എന്നിവർ അറിയിച്ചു.



