- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'നാമി' ഓൺലൈൻ വോട്ടിങ് ഫലപ്രഖ്യാപനം പ്രവാസി ചാനൽ ന്യൂസ് ബുള്ളറ്റിൻ വഴി
നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ('നാമി) ഓൺലൈൻ വോട്ടിങ്ങിന്റെ നാലാം ഘട്ട ഫലങ്ങൾ പ്രവാസി ചാനൽ ശനിയാഴ്ച 12 മണിക്കുള്ള ന്യൂസ് ബുള്ളറ്റിൻ വഴി പ്രഖ്യാപിക്കുന്നു.നോർത്ത് അമേരിക്കയിലെ മലയാളികളുടെ നന്മക്കായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിസ്വാർഥമായി പ്രവർത്തിച്ച വ്യക്തികളെ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയറിന് വ
നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ('നാമി) ഓൺലൈൻ വോട്ടിങ്ങിന്റെ നാലാം ഘട്ട ഫലങ്ങൾ പ്രവാസി ചാനൽ ശനിയാഴ്ച 12 മണിക്കുള്ള ന്യൂസ് ബുള്ളറ്റിൻ വഴി പ്രഖ്യാപിക്കുന്നു.
നോർത്ത് അമേരിക്കയിലെ മലയാളികളുടെ നന്മക്കായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിസ്വാർഥമായി പ്രവർത്തിച്ച വ്യക്തികളെ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയറിന് വേണ്ടി നോമിനേറ്റ് ചെയ്യുകയും അതിനു ശേഷം ഓൺലൈൻ വോട്ടിങ് വഴി ഒരു നാമിയെ തിരഞ്ഞെടുക്കുന്നതിന്റെ എല്ലാ രണ്ടാഴ്ചയും കൂടുമ്പോൾ തയ്യാറാക്കിയ നാലാം ഘട്ട ഫലങ്ങൾ ആണിത്.
അർഹരായ ഒട്ടേറെ പേർ നമ്മുടെ സമൂഹത്തിലുണ്ടെന്നും വരും വർഷങ്ങളിൽ മറ്റുള്ളവരെയും നോമിനേറ്റു ചെയ്യുന്നതുമായിരിക്കും. പ്രവാസി മലയാളികൾക്കിടയിൽ സമഗ്രമായ സംഭാവനകൾ നല്കിയവരെ ഇപ്പോൾ തന്നെ ചാനലിനെ അറിയിക്കാനുള്ള അവസരവും ഇപ്പോൾ ഉണ്ട്. namy@pravasichannel.com എന്ന ഇമെയിൽ വഴി ഇപ്പോളെ ആർക്കും 2016 ലേക്കുള്ള നോമിനീകളെ അറിയിക്കുകയും, പ്രവാസി ചാനലിന്റെ ബോർഡ് ഓഫ് ഡയറക്റ്റ് അംഗങ്ങൾ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും ആയിരിക്കും.
അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാൻ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനൽ നല്കുന്നത്. പ്രവാസി ചാനൽ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി നിമിഷങ്ങൽക്കുള്ളിൽ വോട്ട് ചെയ്യാനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 11 വരെ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ മാസത്തിൽ ന്യൂയോർക്കിൽ വച്ച് നടക്കുന്ന പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും, കൂടാതെ അമേരിക്കൻ രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമാണ് വോടിങ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015' 'NAMY' യെക്കുറിച്ച് കൂടുതല് അറിയുവാൻ പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക 19083455983. അല്ലെങ്കിൽ ഇമെയിൽ : namy@pravasichannel.com, worldwide viewing via www.pravasichannel.com



