- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?' ബോളിവുഡിൽ വിവാദ തീ കൊളുത്തിയ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി നാനാ പടേക്കർ; സെറ്റിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെ നാനാ പടേക്കറിന് പിന്തുണയറിയിച്ച് നൃത്ത സംവിധായകൻ ഗണേശ് ആചാര്യ
ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ നടുക്കിയ ഒന്നായിരുന്നു നടൻ നാനാ പടേക്കറിനെതിരെയുണ്ടായ ലൈംഗികാതിക്രമ കേസ്. മോഡലും നടിയുമായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ വൻ വിവാദത്തിനാണ് ബോളിവുഡിൽ അരങ്ങോരുങ്ങിയത്. തനുശ്രീയുടെ വെളിപ്പെടുത്തലിന് ശേഷം ആദ്യം നാനാ പടേക്കർ പ്രതികരിച്ചിരുന്നില്ല. എന്നാൽ നടിയുടെ വെളിപ്പെടുത്തലിൽ വ്യക്തത ആരാഞ്ഞ് നാനാ പടേക്കർ കഴിഞ്ഞ കുറച്ച് ദിവസം മുൻപ് നടത്തിയ പ്രതികരണം ഏറെ ജനശ്രദ്ധ നേടിയിരുന്നു. നടിയുടെ ആരോപണം നിഷേധിക്കുന്ന നാന പടേക്കർ ഒരു ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും തനുശ്രീ ദത്ത ആരോപണം ഉയർത്തിയ സിനിമാ സെറ്റിൽ തനിക്കൊപ്പം 50-100 പേർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ദേശീയ ചാനലിനോട് പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തിൽ നിയമപരമായി എന്താണ് ചെയ്യാനാവുക എന്ന കാര്യം പരിശോധിക്കുകയാണെന്നും നാന പടേക്കർ കൂട്ടിച്ചേർത്തു. 2008ൽ ഒപ്പമഭിനയിച്ച ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാന പടേക്കറിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെ
ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ നടുക്കിയ ഒന്നായിരുന്നു നടൻ നാനാ പടേക്കറിനെതിരെയുണ്ടായ ലൈംഗികാതിക്രമ കേസ്. മോഡലും നടിയുമായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ വൻ വിവാദത്തിനാണ് ബോളിവുഡിൽ അരങ്ങോരുങ്ങിയത്. തനുശ്രീയുടെ വെളിപ്പെടുത്തലിന് ശേഷം ആദ്യം നാനാ പടേക്കർ പ്രതികരിച്ചിരുന്നില്ല. എന്നാൽ നടിയുടെ വെളിപ്പെടുത്തലിൽ വ്യക്തത ആരാഞ്ഞ് നാനാ പടേക്കർ കഴിഞ്ഞ കുറച്ച് ദിവസം മുൻപ് നടത്തിയ പ്രതികരണം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
നടിയുടെ ആരോപണം നിഷേധിക്കുന്ന നാന പടേക്കർ ഒരു ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും തനുശ്രീ ദത്ത ആരോപണം ഉയർത്തിയ സിനിമാ സെറ്റിൽ തനിക്കൊപ്പം 50-100 പേർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ദേശീയ ചാനലിനോട് പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തിൽ നിയമപരമായി എന്താണ് ചെയ്യാനാവുക എന്ന കാര്യം പരിശോധിക്കുകയാണെന്നും നാന പടേക്കർ കൂട്ടിച്ചേർത്തു. 2008ൽ ഒപ്പമഭിനയിച്ച ഹോൺ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റിൽ നാന പടേക്കറിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ.
ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കർ തന്റെ കൈയിൽ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചു തന്നുവെന്നും തനുശ്രീ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അഭിനയം പൂർത്തിയാക്കും മുൻപ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎൻഎസ് പാർട്ടിയിൽ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു. നാന പടേക്കർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ സ്വന്തം മോശം പ്രവർത്തികൾക്ക് മറയാക്കാൻ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു.
ബോളിവുഡിൽ നിന്ന് ഈ വിഷയത്തിൽ ഇതുവരെ പ്രമുഖരാരും പ്രതികരിച്ചിട്ടില്ല. എന്നാൽ ഹോൺ ഓകെ പ്ലീസിന്റെ നൃത്തസംവിധാനം നിർവ്വഹിച്ച ഗണേശ് ആചാര്യ നാന പടേക്കറിന് പിന്തുണയുമായെത്തി. തനുശ്രീ ആരോപിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നും ചില തെറ്റിദ്ധാരണകളാവാം കാരണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാജിദ് ഖാൻ സംവിധാനം ചെയ്യുന്ന ഹൗസ്ഫുൾ 4 ൽ അഭിനയിക്കുകയാണ് ഇപ്പോൾ നാന പടേക്കർ.
വിവാദത്തിന് തീ കൊളുത്തിയ തനുശ്രീയുടെ വാക്കുകൾ
താൻ ലൈംഗിക അതിക്രമത്തിനിരയായി എന്ന് വെളിപ്പെടുത്തി ടിവി അവതാരകയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി രംഗത്തെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് അടുത്ത വെളിപ്പെടുത്തലും ഉണ്ടായിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമാ സെറ്റിൽ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ് 'ആഷിഖ് ബനായ' നായിക തനുശ്രീ ദത്തയാണ് രംഗത്തെത്തിയത്.
2009ൽ ഇറങ്ങിയ 'ഹോൺ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നാന പടേക്കറാണ് തന്നെ ഉപദ്രവിച്ചതെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ വച്ച് താൻ മോശമായ പെരുമാറ്റത്തിന് ഇരയായി എന്ന് തനുശ്രീ ദത്ത നേരത്തെ പല തവണ പറഞ്ഞിരുന്നു. എന്നാൽ അത് ആരാണെന്ന കാര്യം നടി വ്യക്തമാക്കുന്നത് ഇതാദ്യമായാണ്. 'സൂം ടിവി'ക്ക് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴി തുറന്നിരിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് സിനിമാ മേഖലയിൽ നിന്ന് കൂടുതൽ നടിമാർ കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തുമെന്നും സൂചനയുണ്ട്.
'അയാൾ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്. ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്. ഇതെല്ലാവർക്കും അറിയാം. എന്നാൽ ആരും ഇക്കാര്യം തുറന്ന് ചർച്ച ചെയ്യാറില്ല.'- തനുശ്രീ പറയുന്നു. നാന പടേക്കർ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമെന്നും എന്നാൽ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. വലിയ നടന്മാരുൾപ്പെടെ ഇൻഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിൽ മോശം സ്വഭാവമുള്ളവരെ സഹിക്കാൻ തയ്യാറുള്ളപ്പോൾ ഇന്ത്യൻ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിക്കുന്നു.