- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലിൽ ഇരുന്ന് പാർവ്വതി തന്റെ പീഡനകഥ ആവർത്തിച്ചപ്പോൾ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു; അസഹ്യമായ ദുർഗന്ധമാണ് അത് ഉയർത്തിയെങ്കിലും മലയാള സിനിമയിൽ ഉള്ളവർ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതു കണ്ടപ്പോൾ വേദന തോന്നി: ഞാൻ അപമാനിക്കപ്പെട്ടേ എന്ന് ആവർത്തിച്ച് വിളിച്ചു പറഞ്ഞ് നടി സദാചാര സുവിശേഷകയുടെ വേഷമണിയുന്നു എന്ന് നാന
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ വിമർശനവുമായി എത്തിയതിന് പി്ന്നാലെ നടി പാർവതിക്കെതിരെയും നാന സിനിമാ വാരിക. താൻ മലയാള സിനിമയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന് ആവർത്തിച്ച് വിളിച്ച് പറഞ്ഞ് നടി സ്വയം അപഹാസ്യയാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാരികയുടെ പോസ്റ്റ്. പാർവ്വതി സദാചാര സുവിശേഷകയുടെ വേഷം എടുത്തണിഞ്ഞ് മലയാള സിനിമയെ അപമാനിക്കുന്നു എന്നാണ് വാരിക പറയുന്നത്. കഴിഞ്ഞയാഴ്ച എൻ.ഡി ടി.വിക്ക് നടി നൽകിയ അഭിമുഖത്തെകുറിച്ച് നൽകിയ കുറിപ്പിലാണ് വാരിക വിമർശനം ഉന്നയിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയിൽ നിന്ന് മാത്രമായിരുന്നു എന്നാണ് പാർവ്വതി അന്നവിടെ നടത്തിയ കുമ്പസാരം. നേരത്തെ രണ്ടുവട്ടവും പാർവ്വതിയുടെ തുറന്നുപറച്ചിലിൽ ഉദ്ദേശശുദ്ധിയുടെ ആനുകൂല്യം നൽകാമായിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിയില്ലെന്ന് വരും. കാരണം ഒരു ദേശീയ ചാനലിലിരുന്നുകൊണ്ട് തന്നെ വളർത്തിവലുതാക്കിയ മലയാളസിനിമയെയും അവിടുത്തെ കലാകാരന്മാരെയും താറടിക്ക
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ വിമർശനവുമായി എത്തിയതിന് പി്ന്നാലെ നടി പാർവതിക്കെതിരെയും നാന സിനിമാ വാരിക. താൻ മലയാള സിനിമയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്ന് ആവർത്തിച്ച് വിളിച്ച് പറഞ്ഞ് നടി സ്വയം അപഹാസ്യയാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വാരികയുടെ പോസ്റ്റ്. പാർവ്വതി സദാചാര സുവിശേഷകയുടെ വേഷം എടുത്തണിഞ്ഞ് മലയാള സിനിമയെ അപമാനിക്കുന്നു എന്നാണ് വാരിക പറയുന്നത്. കഴിഞ്ഞയാഴ്ച എൻ.ഡി ടി.വിക്ക് നടി നൽകിയ അഭിമുഖത്തെകുറിച്ച് നൽകിയ കുറിപ്പിലാണ് വാരിക വിമർശനം ഉന്നയിക്കുന്നത്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയിൽ നിന്ന് മാത്രമായിരുന്നു എന്നാണ് പാർവ്വതി അന്നവിടെ നടത്തിയ കുമ്പസാരം. നേരത്തെ രണ്ടുവട്ടവും പാർവ്വതിയുടെ തുറന്നുപറച്ചിലിൽ ഉദ്ദേശശുദ്ധിയുടെ ആനുകൂല്യം നൽകാമായിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിയില്ലെന്ന് വരും. കാരണം ഒരു ദേശീയ ചാനലിലിരുന്നുകൊണ്ട് തന്നെ വളർത്തിവലുതാക്കിയ മലയാളസിനിമയെയും അവിടുത്തെ കലാകാരന്മാരെയും താറടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പാർവ്വതി നടത്തിയിരിക്കുന്നത്. ഇർഫാൻഖാനെപ്പോലെ ഒരു നടനെ ഒപ്പമിരുത്തി വാനോളം വാഴ്‌ത്താനും പാർവ്വതി ആ വേദി ഉപയോഗിച്ചു എന്നാലോചിക്കണം - നാന കുറിപ്പിൽ വ്യക്തമാക്കുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ മീഡിയ കോർഡിനേറ്ററിന്റെ ക്ഷണപ്രകാരം ലൊക്കേഷനിലെത്തിയ വാരികയുടെ പ്രതിനിധികളെ നിവിൻ വിലക്കിയെന്ന് വാരിക വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതികരണവും ഉണ്ടായി. മലയാള സിനിമയെന്നല്ല ആ ഇൻഡസ്ട്രി മുഴുവനായും അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു കൂട്ടരുണ്ട്- നിർമ്മാതാക്കൾ. അവരെപ്പോലും നിശബ്ദരാക്കാൻ പാകത്തിൽ ഒരു നടൻ വളർന്നുവെങ്കിൽ അതൊരു ആപൽസൂചനയാണ്. അത്തരക്കാർ മലയാള സിനിമയ്ക്ക് ഒരു ശാപവുമാണെന്ന വിമർശനം നാന ഉന്നയിച്ചിരുന്നു.
നാന നൽകിയ കുറിപ്പ്:
സിനിമയിൽ നിന്നും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നുള്ള നടി പാർവ്വതിയുടെ വെളിപ്പെടുത്തൽ കേരളീയസമൂഹം പൊതുവേയും ഞെട്ടലോടെയാണ് കേട്ടത്. സിനിമാപ്രവർത്തകർക്കിടയിൽ അത് വലിയ പ്രതിഫലനങ്ങളൊന്നും സൃഷ്ടിച്ചില്ലായെങ്കിലും.
ഇങ്ങനെ കാര്യങ്ങൾ തുറന്നുപറയാൻ പാർവ്വതിയെ പ്രേരിപ്പിച്ച പശ്ചാത്തലവും പ്രശസ്തമായിരുന്നു എന്നു പറയാതെ വയ്യ.
അടുത്തിടെ നമ്മുടെ ഒരു നടി പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിലും ആ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു പെൺകൂട്ടായ്മ(ഡബ്ല്യു. സി.സി)യുണ്ടായ അത്യപൂർവ്വ സന്ദർഭത്തിലുമാണ് പാർവ്വതി ആ വെളിപ്പെടുത്തൽ നടത്തിയത്. അത് സന്ദർഭോചിതമായിരുന്നു. ഒരു പരിധിവരെ ധീരമായ തുറന്നുപറച്ചിലുമായിരുന്നു.
സത്യത്തിൽ അതവിടം കൊണ്ട് അവസാനിക്കേണ്ടതായിരുന്നില്ലേ? പക്ഷേ നാം പിന്നെയും കണ്ടതെന്താണ്? ഒരു മലയാള ചാനലിലനുവദിച്ച അഭിമുഖത്തിലിരുന്നും പാർവ്വതി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വീണ്ടും വാചാലയാവുകയാണ്. അപ്പോഴെല്ലാം പാർവ്വതി ഒരു കാര്യം ശ്രദ്ധിച്ചു. തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തുപറഞ്ഞില്ല. അവരെ അങ്ങനെ ദ്രോഹിക്കാൻ തയ്യാറല്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട് പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീണില്ലെന്നേയുള്ളൂ.ഇതുവരെയുള്ള പാർവ്വതിയുടെ നീക്കങ്ങളെ വേണമെങ്കിൽ നമുക്ക് പിൻതുണയ്ക്കാം. കാരണം സിനിമയിൽ ഒരു ശുദ്ധികലശത്തിന് അത് കാരണമായി തീരുന്നുവെങ്കിൽ അത്രയും നല്ലത്.
പക്ഷേ കഴിഞ്ഞയാഴ്ച എൻ.ഡി ടി.വിയിലിരുന്ന് പാർവ്വതി തന്റെ പീഡനകഥ വീണ്ടും ആവർത്തിച്ചപ്പോൾ എന്തോ ചീഞ്ഞുനാറുന്നതായി തോന്നുന്നു. അസഹ്യമായ ദുർഗന്ധമാണ് അതുയർത്തിയെങ്കിലും മലയാളസിനിമയിലുള്ളവർ മൂക്കടച്ചുപിടിച്ച് അത് സഹിക്കുന്നതുകണ്ടപ്പോൾ വേദന തോന്നി. അതുകൊണ്ട് ചിലത് പറയണമെന്ന് തോന്നുന്നു. ബോളിവുഡ്ഡിലെ തന്റെ ആദ്യചിത്രമായ ഖരീബ് ഖരീബ് സിംഗളെ എന്ന സിനിമയുടെ പ്രൊമോഷനുവേണ്ടി നായകൻ ഇർഫാൻഖാനോടൊപ്പം എൻ.ഡി ടി.വിയെ അഭിമുഖീകരിക്കുമ്പോഴാണ് പാർവ്വതി, സദാചാര സുവിശേഷകയുടെ വേഷം എടുത്തണിഞ്ഞത്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് മലയാളസിനിമയിൽ നിന്ന് മാത്രമായിരുന്നു എന്നാണ് പാർവ്വതി അന്നവിടെ നടത്തിയ കുമ്പസാരം. നേരത്തെ രണ്ടുവട്ടവും പാർവ്വതിയുടെ തുറന്നുപറച്ചിലിൽ ഉദ്ദേശശുദ്ധിയുടെ ആനുകൂല്യം നൽകാമായിരുന്നു. പക്ഷേ ഇത്തവണ അതിന് കഴിയില്ലെന്ന് വരും. കാരണം ഒരു ദേശീയ ചാനലിലിരുന്നുകൊണ്ട് തന്നെ വളർത്തിവലുതാക്കിയ മലയാളസിനിമയെയും അവിടുത്തെ കലാകാരന്മാരെയും താറടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പാർവ്വതി നടത്തിയിരിക്കുന്നത്. ഇർഫാൻഖാനെപ്പോലെ ഒരു നടനെ ഒപ്പമിരുത്തി വാനോളം വാഴ്‌ത്താനും പാർവ്വതി ആ വേദി ഉപയോഗിച്ചു എന്നാലോചിക്കണം.
സിനിമയിലെന്നല്ല ലോകത്ത് ഏത് കർമ്മമേഖലയിലും സ്ത്രീ-പുരുഷ സാന്നിദ്ധ്യമുണ്ടോ അവിടെയെല്ലാം ഈ വിഭിന്ന ലിംഗാകർഷണം സത്യമാണ്. അവിടെ ചൂഷണം നടക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതിനെ തിരെ പ്രതികരിക്കേണ്ടതും പ്രതിരോധം സൃഷ്ടിക്കേണ്ടതും ഇര തന്നെയാകണം. അത് ഉടനടി ഉണ്ടാകേണ്ട ഒരു പ്രതിപ്രവർത്തനമാണ്. അപ്പോൾ മാത്രമേ അതിനെ ഉച്ഛാടനം ചെയ്യാൻ കഴിയൂ.
പാർവ്വതി പറഞ്ഞതനുസരിച്ചാണെങ്കിൽ തനിക്ക് നേരെ പീഡനാനുഭവം ഉണ്ടായ സമയത്തുതന്നെ അവർ അത് തുറന്നുപറയണമായിരുന്നു. അതിനെതിരെ ശക്തമായി പ്രതികരിക്കണമായിരുന്നു. ഒരാൾക്കും വഴങ്ങിക്കൊടുത്ത് സിനിമയിൽ തുടരില്ലെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു. ഒരു നടിയെന്ന നിലയിൽ മലയാളസിനിമയിലൂടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പാർവ്വതി ഇപ്പോൾ തന്റെ ദുരനുഭവങ്ങൾ വിളിച്ചുകൂവുന്നതിൽ എന്താണർത്ഥം?
ഒരുപക്ഷേ അന്ന് പാർവ്വതി പ്രതികരിച്ചിരുന്നുവെങ്കിൽ, തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുപറഞ്ഞ് നിയമനടപടിക്ക് ഒരുങ്ങിയിരുന്നെങ്കിൽ നമ്മുടെ ഒരു നടിയും പൊതുയിടങ്ങളിൽ അപമാനിക്കപ്പെടില്ലായിരുന്നു. ഇതിപ്പോൾ കാണുന്നിടത്തൊക്കെ ഇരുന്ന് 'ഞാൻ അപമാനിക്കപ്പെട്ടേ, ഞാൻ അപമാനിക്കപ്പെട്ടേ' എന്ന പാർവ്വതിയുടെ പരിദേവനമുണ്ടല്ലോ, അതിന്റെ ജീർണ്ണത മലയാളസിനിമയ്ക്കെന്നല്ല, ഒരു നടിയെന്ന നിലയിൽ പാർവ്വതിയുടെ ക്രെഡിബിലിറ്റിക്കുമേലുള്ള കരിനിഴലുമാണ്.