- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടവന്റെ അമ്മയ്ക്ക് വളിച്ച് യുവതാരം; നന്ദനയുടെ കമന്റിനെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
സിനിമാ നടിയായാൽ ആർക്കും എന്തും പറയാമെന്നാണ് പലരുടേയും വിചാരം. സോഷ്യൽ മീഡിയയിൽ ഇത്തരം ഞെരമ്പുരോഗികൾ സജീവമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും ഇത്തരക്കാർ വെറുതെ വിടാറില്ല. ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ ഞെരമ്പു രോഗത്ചതിന് ഇരയായിരിക്കുകയാണ് ബാലതാരമായ നന്ദന വർമ്മ. അയാളും ഞാനും തമ്മിൽ, ഗപ്പി, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വർമ്മ. എന്നാൽ തനിക്ക് നേരെ അശ്ലീലം പറഞ്ഞവനോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് നന്ദന. നന്ദന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി അസഭ്യമായ ഭാഷയിൽ കമന്റ് ഇട്ടത്. എന്നാൽ ഈ പറഞ്ഞ വാക്കുകൾ സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദനയും മറുപടി നൽകുകയുണ്ടായി. ഇതോടെ കമന്റിട്ടയാൾ മുങ്ങി. എന്നാൽ നന്ദനയെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്. നന്ദന പറഞ്ഞത് അല്പം കൂടി പോയെന്നും അവൻ ചെയ്ത പ്രവർത്തിക്ക് വീട്ടിലുള്ളവരെ പറയരുതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഇവനെ പോലുള്ളവരോട് ഇത്ര മാത്
സിനിമാ നടിയായാൽ ആർക്കും എന്തും പറയാമെന്നാണ് പലരുടേയും വിചാരം. സോഷ്യൽ മീഡിയയിൽ ഇത്തരം ഞെരമ്പുരോഗികൾ സജീവമാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും ഇത്തരക്കാർ വെറുതെ വിടാറില്ല. ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ ഞെരമ്പു രോഗത്ചതിന് ഇരയായിരിക്കുകയാണ് ബാലതാരമായ നന്ദന വർമ്മ. അയാളും ഞാനും തമ്മിൽ, ഗപ്പി, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ബാലതാരമാണ് നന്ദന വർമ്മ.
എന്നാൽ തനിക്ക് നേരെ അശ്ലീലം പറഞ്ഞവനോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് നന്ദന. നന്ദന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഒരു വ്യക്തി അസഭ്യമായ ഭാഷയിൽ കമന്റ് ഇട്ടത്. എന്നാൽ ഈ പറഞ്ഞ വാക്കുകൾ സ്വന്തം അമ്മയെ പോയി വിളിക്കൂ ചേട്ടാ എന്ന് നന്ദനയും മറുപടി നൽകുകയുണ്ടായി. ഇതോടെ കമന്റിട്ടയാൾ മുങ്ങി.
എന്നാൽ നന്ദനയെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്. നന്ദന പറഞ്ഞത് അല്പം കൂടി പോയെന്നും അവൻ ചെയ്ത പ്രവർത്തിക്ക് വീട്ടിലുള്ളവരെ പറയരുതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ ഇവനെ പോലുള്ളവരോട് ഇത്ര മാത്രം പറഞ്ഞാൽ പോരാ നന്ദന ചെയ്തത് നന്നായി എന്നും അമ്മയെ സ്നേഹിക്കുന്നവന് ഒരിക്കലും മറ്റൊരു സ്ത്രീയെ അപമാനിക്കാനാവില്ലെന്നും നിങ്ങളുടെ വീട്ടിലുള്ളവരോടാണ് ഇവൻ ഇങ്ങനെ പറഞ്ഞതെങ്കിൽ നിങ്ങൾ മിണ്ടാതിരിക്കുമായിരുന്നുവോയെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. തുടങ്ങി നന്ദനയുടെ ഫോട്ടോയ്ക്ക് താഴെ വൻ അടിയാണ് നടക്കുന്നത്.