- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം 38 ആയല്ലോ.. വിവാഹം കഴിക്കുന്നില്ലേ? ചോദ്യങ്ങൾ കേട്ടുമടുത്ത നന്ദിനി വിവാഹത്തിന് ഒരുങ്ങുന്നു; അധികം വൈകാതെ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഓരാളെയാണ് കല്യാണം കഴിക്കുമെന്ന് വ്യക്തമാക്കി മലയാളികളുടെ പ്രിയ നായിക
തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ആരാധക മനസിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളിൽ അവർ നായിയായി. ഒരു സമയത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു അവരെ കാത്തിരുന്നത്. ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴിൽ 30 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇടക്കാലും കൊണ്ട് ഫീൽഡിൽ നിന്നും ഔട്ടായെങ്കിലും സീരിയൽ രംഗത്ത് ശോഭിച്ചു. ഇപ്പോൾ സിനിമയിലും സീരിയലിലും ആയി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയിൽ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടി
തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് ആരാധക മനസിൽ തങ്ങി നിൽക്കുന്ന നിരവധി ചിത്രങ്ങളിൽ അവർ നായിയായി. ഒരു സമയത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു അവരെ കാത്തിരുന്നത്.
ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴിൽ 30 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇടക്കാലും കൊണ്ട് ഫീൽഡിൽ നിന്നും ഔട്ടായെങ്കിലും സീരിയൽ രംഗത്ത് ശോഭിച്ചു.
ഇപ്പോൾ സിനിമയിലും സീരിയലിലും ആയി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയിൽ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്. നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാൽ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
വീട്ടിൽ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേർത്ത് നിർത്താൻ കഴിയുന്ന ഓരാളെയാണ് ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. അയാളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു അഭിമുഖത്തിൽ നന്ദിനി പറഞ്ഞത്.-