- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും തന്റെ പിന്തുണ മീ ടൂ ക്യാമ്പെയ്ന് തന്നെ; ചിത്രകാരനായ ജതിൻ ദാസിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കി മകളും നടിയുമായ നന്ദിതാ ദാസ്
പ്രശസ്ത ചിത്രകാരനും പിതാവുമായ ജതിൻ ദാസിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്.ലൈംഗിക പീഡനത്തെക്കുറിച്ച് ദുരനുഭവങ്ങളെ കുറിച്ച് മീടൂവിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോൾ ചേരുന്നുവെന്ന് നന്ദിത വ്യക്തമാക്കി. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്നും അവർ അറിയിച്ചു.മീടൂ വെളിപ്പെടുത്തലിൽ ആരോപണ വിധേയരായവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തന്റെ നിലപാട് വ്യക്തി ജീവിതത്തിലും ആവർത്തിരിക്കുകയാണ് നന്ദിത ദാസ്. പ്രശസ്ത ചിത്രകാരനും നന്ദിതയുടെ അച്ഛനുമായ ജതിൻ ദാസിനെതിരെയും മീടൂ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഇതോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി നന്ദിത രംഗത്തെത്തിയത്. പേപ്പർ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വർഷം മുൻപ് ജതിൻ ദാസിൽനിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഒരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു.
പ്രശസ്ത ചിത്രകാരനും പിതാവുമായ ജതിൻ ദാസിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്.ലൈംഗിക പീഡനത്തെക്കുറിച്ച് ദുരനുഭവങ്ങളെ കുറിച്ച് മീടൂവിലൂടെ തുറന്നു പറഞ്ഞ സ്ത്രീകളോടൊപ്പം തോളോടു തോൾ ചേരുന്നുവെന്ന് നന്ദിത വ്യക്തമാക്കി.
പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്നും അവർ അറിയിച്ചു.മീടൂ വെളിപ്പെടുത്തലിൽ ആരോപണ വിധേയരായവർക്കൊപ്പം സിനിമ ചെയ്യില്ലെന്ന തന്റെ നിലപാട് വ്യക്തി ജീവിതത്തിലും ആവർത്തിരിക്കുകയാണ് നന്ദിത ദാസ്.
പ്രശസ്ത ചിത്രകാരനും നന്ദിതയുടെ അച്ഛനുമായ ജതിൻ ദാസിനെതിരെയും മീടൂ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഇതോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകളുമായി നന്ദിത രംഗത്തെത്തിയത്. പേപ്പർ മേക്കിങ് കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറയാണ് 14 വർഷം മുൻപ് ജതിൻ ദാസിൽനിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
ഒരാൾക്കെതിരെ ആരോപണമുന്നയിക്കുമ്പോൾ ആ കാര്യത്തെക്കുറിച്ച് അത്രമാത്രം ഉറപ്പു വേണമെന്നും നന്ദിത പറയുന്നു. 'മീ ടൂ മൂവ്മെന്റിനെ ശക്തമായി പിന്തുണയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ആവർത്തിച്ചു പറയുകയാണ്, എന്റെ ശബ്ദം ഇനിയും മീ ടൂവിനൊപ്പമായിരിക്കും. എന്റെ അച്ഛനു നേരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിരുപാധികം നിഷേധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും സുരക്ഷിതമായി കാര്യങ്ങൾ തുറന്നു പറയാനുള്ള അവസരം ഒരുക്കണം, തുടക്കം മുതലേ നമ്മളവരെ കേൾക്കാൻ തയാറാവണം. അതേസമയം, ഉയർന്നു വരുന്ന ആരോപണങ്ങൾ ഈ മൂവ്മെന്റിന്റെ വീര്യം കെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം'. - നന്ദിത പറയുന്നു.
'എന്നെ വിശ്വസിക്കുന്ന സുഹൃത്തുക്കളിൽനിന്നും അപരിചിതരിൽനിന്നും എനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. ഈ വിഷയത്തിലും എനിക്കതു തന്നെയാണ് പറയാനുള്ളത്'.- നന്ദിത പറയുന്നുഅച്ഛനെതിരായ ആരോപണം വന്നപ്പോൾ മുതൽ തനിക്ക് പിന്തുണയുമായി സുഹൃത്തുക്കളും അപരിചിതരുമായി നിരവധിപേർ എത്തിയെന്നും തന്റെ സത്യസന്ധതയെ അവർക്ക് വിശ്വാസമായിരുന്നുവെന്നും നന്ദിത പറഞ്ഞു. സത്യം വിജയിക്കുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും അത്രമാത്രമേ ഇക്കാര്യത്തിൽ പറയാനുള്ളൂവെന്നും നന്ദിത ദാസ് വ്യക്തമാക്കി.
പതിനാല് വർഷം മുമ്പ് ചിത്രകാരനായ ജതിൻ ദാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് നിഷ ഈ വിവരം പറഞ്ഞത്. പേപ്പർ നിർമ്മാണ കമ്പനിയുടെ സഹ ഉടമയാണ് ഇവർ. എന്നാൽ ഈ ആരോപണം ജതിൻ ദാസ് നിഷേധിക്കുകയായിരുന്നു.