- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർ; പറിച്ചെറിഞ്ഞാലും അകന്ന് പോകാത്ത പ്രണയിനി; ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്‌നേഹിക്കില്ല: സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് നന്ദുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വീണ്ടും
കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച നന്ദു മഹാദേവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നു. നമ്മൾ ആരെ എങ്കിലും സ്്നേഹിക്കുക ആണെങ്കിൽ അത് കാൻസറിനെ പോലെ പ്രണയിക്കണം. പറിച്ചെറിഞ്ഞാലും അകന്ന് പോകാത്ത പ്രണയിനിയാണ് കാൻസർ എന്നാണ് നന്ദു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്. എത്ര ചവിട്ടിയെറിഞ്ഞാലും അവൾ വിട്ടു പോകില്ല. കീമോയുടെ ശക്തിയിൽ ദേഹം മുഴുവൻ പിടഞ്ഞു, അടർത്തി മാറ്റാൻ നോക്കി. പക്ഷേ കാൻസറെന്ന പ്രണയിനിക്ക് വിട്ടു പോകാൻ ഭാവമില്ല' നന്ദുവിന്റെ കണ്ണീരു കലർന്ന വാക്കുകൾ. അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി. വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി... ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല. ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്‌നേഹിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും 'അവളെ' പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ താൻ സദാ വ്യാ
കാൻസറിനോട് യുദ്ധം പ്രഖ്യാപിച്ച നന്ദു മഹാദേവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നു. നമ്മൾ ആരെ എങ്കിലും സ്്നേഹിക്കുക ആണെങ്കിൽ അത് കാൻസറിനെ പോലെ പ്രണയിക്കണം. പറിച്ചെറിഞ്ഞാലും അകന്ന് പോകാത്ത പ്രണയിനിയാണ് കാൻസർ എന്നാണ് നന്ദു തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത്. എത്ര ചവിട്ടിയെറിഞ്ഞാലും അവൾ വിട്ടു പോകില്ല. കീമോയുടെ ശക്തിയിൽ ദേഹം മുഴുവൻ പിടഞ്ഞു, അടർത്തി മാറ്റാൻ നോക്കി. പക്ഷേ കാൻസറെന്ന പ്രണയിനിക്ക് വിട്ടു പോകാൻ ഭാവമില്ല' നന്ദുവിന്റെ കണ്ണീരു കലർന്ന വാക്കുകൾ.
അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി. വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി... ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല. ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്‌നേഹിക്കില്ല. ഇങ്ങനെയൊക്കെയാണെങ്കിലും 'അവളെ' പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ താൻ സദാ വ്യാപൃതനായിരിക്കുമെന്നും നന്ദു പറയുന്നു. ഈ മഹാമാരിയെ ഒരു പനിയോ ജലദോഷമോ ഒക്കെയായി കാണാനാണ് തനിക്കിഷ്ടമെന്നും നന്ദു കൂട്ടിച്ചേർക്കുന്നു.
നന്ദുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:
നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി...
അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി...
വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്‌നേഹിക്കില്ല...
ഇപ്പൊ ദേ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലിൽ നിന്ന് ശ്വാസകോശത്തിലേക്ക് അവൾ താമസം മാറാൻ തീരുമാനിച്ചത്...എന്ത് തന്നെയായാലും ഞാൻ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും...ഞാൻ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ വ്യാപൃതനാണ്..
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയം...അങ്ങനെ നോക്കുമ്പോൾ എന്നെപ്പോലെ വിജയിച്ചവർ വളരെ വളരെ കുറവാണ്...ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്...
ഇനി മരണം മുന്നിൽ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല...
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പത്മവ്യൂഹത്തിൽ അകപ്പെട്ടത് എന്നാൽ ഞാൻ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോൾ പത്മവ്യൂഹത്തിൽ അകപ്പെട്ട ആളാണ്..
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം
ജീവിതത്തിൽ കുഞ്ഞു കാര്യങ്ങൾക്ക് മനം മടുത്ത് പോകുന്നവർക്ക് ഒരു വെളിച്ചമാകാൻ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമർപ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം...
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് നന്ദി...
Waiting for a Miracle
NB: പലപ്പോഴും പലരും വിഷമാവസ്ഥയിൽ സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്..അവരോട് എനിക്കൊരേ ഒരുകാര്യം പറയാനുണ്ട്...മരിക്കുന്നത് വരെ മനസ്സിന്റെ നട്ടെല്ല് നിവർന്ന് തന്നെ നിൽക്കട്ടെ.