- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മ പ്രവാസി കൂട്ടായ്മ കാരുണ്യ ഫണ്ട് കൈമാറി
വിവിധ സാമൂഹ്യ സഹായ പ്രവർത്തനങ്ങൾക്കായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ അംഗങ്ങൾ ചേർന്ന് സമാഹരിച്ച കാരുണ്യ ഫണ്ട് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ നടന്ന വളരെ ലളിതമായ ചടങ്ങിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഓ ഐ സി സി നേതാവും നന്മയുടെ സഹയാത്രികനുമായ സത്താർ ഓച്ചിറയിൽ നിന്നും നന്മയുടെ ഹ്യുമാനിറ്റീസ് ജോയിന്റ് കൺവീനർ റിയാസ് സുബൈർ ഫണ്ട് ഏറ്റു വാങ്ങി.
ലോക്ക് ഡോൺ കാലയളവിൽ സൗദിയിലും നാട്ടിലുമായി നന്മ ഏറ്റെടുത്തു നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങൾ ഈ ഫണ്ട് ഉപയോഗിച്ചു തുടരുമെന്ന് നന്മയുടെ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ലോക്ക് ഡൗണിന് ശേഷം നാട്ടിൽ പോകാൻ സാമ്പത്തിക പ്രയാസം നേരിട്ട അംഗങ്ങൾക്ക് സൗജന്യ ടിക്കറ്റും ക്വാറന്റൈൻ ചിലവുകളും കൂട്ടായ്മ നൽകിയിരുന്നു. കൂടാതെ കരുനാഗപ്പള്ളിയിൽ നടത്തി വരുന്ന പ്രതിമാസ ഭക്ഷ്യധാന്യ വിതരണ പദ്ധതി സൗദിയിൽ കോവിഡ് മൂലം മരണമടഞ്ഞ പ്രദേശവാസികളുടെ നിരാലംബരായ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്തിയിട്ടുമുണ്ട്.
വൃക്ക രോഗികളായ മൂന്നു സഹോദരങ്ങൾക്ക് തുടർ ചികിത്സക്കുള്ള സഹായവും കളിക്കുന്നതിനിടയിൽ ടെറസ്സിൽ നിന്നും വീണു സാരമായി പരിക്കേറ്റ പിഞ്ചു ബാലന് അടിയന്തിര ധനസഹായവും കഴിഞ്ഞ ദിവസങ്ങളിൽ നന്മയുടെ പ്രവർത്തകർ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകി.
മാനസിക അസ്വാസ്ഥ്യങ്ങളുള്ള ആരോരുമില്ലാത്തവരെ പാർപ്പിച്ചു പരിചരിക്കുന്ന കരുനാഗപ്പള്ളി തേവലക്കര കോയിവിളയിലുള്ള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണനാളുകളിൽ (അവിട്ടം ദിനത്തിൽ) അന്നദാനം നടത്തിയ കൂട്ടായ്മയുടെ പ്രവർത്തനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.