- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നന്മ- നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ രൂപീകൃതമായി
അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളികളുടെ കൂട്ടായ്മ 'നന്മ' എന്ന പേരിൽ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി ഞായറാഴ്ച നന്മയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തപ്പെട്ടു. ഇരുനൂറിൽപ്പരം മലയാളി കുടുംബങ്ങൾ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി അസോസിയേഷൻ രൂപീകരിക്കുന്നത്. കേരളത്തനിമയാർന്ന നിരവധി കലാപരിപാടികളോടും വിശിഷ്ട വ്യക്തികളുടെ ആശംസാ സന്ദേശങ്ങളോടുംകൂടി ഒരു ഉത്സവപ്രതീതിയോടുകൂടിയാണ് ഉദ്ഘാടനം നടത്തപ്പെട്ടത്.
മുൻ. യു.എൻ അണ്ടർ സെക്രട്ടറിയും ഇപ്പോഴത്തെ തിരുവനന്തപുരം ലോക്സാഭംഗവുമായ ഡോ. ശശി തരൂർ, സിനിമാനടന്മാരായ ജഗദീഷ്, അജു വർഗീസ്, ബിജു സോപാനം, വിനീത് ശ്രീനിവാസൻ, സുധി കോപ്പ, സിനിമാ സംവിധായകൻ മനു അശോകൻ, ഗായകൻ ജി. വേണുഗോപാൽ എന്നിവർ ഈ പരിപാടികൾക്ക് ആശംസകൾ നേർന്നു.
Next Story