- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നന്മ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി
അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷന്റെ ( ഈ വർഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ 'ജിംഗിൾ ബെൽസ് 20' എന്ന പേരിൽ വിവിധ കലാപരിപാടികളോടുകൂടി ജനുവരി രണ്ടാം തീയതി വൈകുന്നേരം മൂന്നു മണിക്ക് വിർച്വലായി നടത്തി.
മുൻകൂട്ടി റെക്കോർഡ് ചെയ്ത പരിപാടികൾ വിഡിയോ സ്ട്രീമിംഗിലൂടെ യുട്യൂബ് വഴി സംപ്രേഷണം ചെയ്യുകയാണുണ്ടായത്. അസോസിയേഷന്റെ കുടുംബാംഗങ്ങളുടെ കലാപരമായ പരിപാടികൾ സാങ്കേതിക മികവുകൊണ്ടും അവതരണശൈലി കൊണ്ടും കണ്ണിനും മനസിനും കുളിർമയായ അനുഭവമായി മാറിയതായി പ്രേക്ഷകർ അറിയിച്ചു.
രാജാരവിവർമ്മയുടെ അനശ്വര ചിത്രങ്ങളെ ആസ്പദമാക്കി 'ഡാഫോഡിൽസ്' എന്ന പേരിലുള്ള കൂട്ടായ്മയൊരുക്കിയ നൃത്താവിഷ്‌കാരം, കൊച്ചുകുട്ടികളുടെ ഫാഷൻ പരേഡ്, 'കലീഡിയോസ്‌കോപ്പ്' എന്ന ഷോർട്ട് ഫിലിം, അംഗങ്ങളുടെ നൃത്തങ്ങൾ, കുട്ടികളുടെ നാടകങ്ങൾ, ഉപകരണ സംഗീതം, മനോഹരമായ ഗാനാലാപനങ്ങൾ ഇവയൊക്കെ തന്നെ പ്രായഭേദമില്ലാതെ പ്രേക്ഷകർ ഒന്നടങ്കം ആസ്വദിച്ചു.
മുഴുവൻ പരിപാടികളേയും കോർത്തിണക്കി ഒരു കഥപറയുന്ന രീതിയിലുള്ള അവതരണമാണ് ഈവർഷത്തെ ആഘോഷങ്ങളെ വ്യത്യസ്തമാക്കിയത്. അതിൽ ശ്രദ്ധേയമായത് പ്രോമിസ് ഫ്രാൻസീസും, ഭാര്യ അനു പ്രോമിസും വൃദ്ധദമ്പതികളായി നടത്തിയ അഭിനയമായിരുന്നു. അവതാരകരായ നിഷ ചാക്കോ, പ്രസില്ല കുര്യൻ എന്നിവരും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.