അർക്കൻസാസ്: നന്മയുടെ (നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത്തിൽ 'നിനവ്' (അക്ഷരങ്ങൾക്ക് ചിറക് മുളയ്ക്കുമ്പോൾ....) എന്ന പേരിൽ ചെറുകഥ- കവിത രചനാ മത്സരം സംഘടിപ്പിച്ചു.

ചെറുകഥ വിഭാഗത്തിൽ അശ്വതി ഷൈജു രചിച്ച 'സമസ്യ'യ്ക്ക് ഒന്നാം സ്ഥാനവും, ശ്യാം രാജേന്ദ്രദാസ് രചിച്ച 'മനപ്പൂർവങ്ങൾ' എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും രഭിച്ചു.

കവിത വിഭാഗത്തിൽ പത്മശ്രുതി രോഹിത് എഴുതിയ 'മേഘമൽഹാർ' എന്ന കവിതയും, ലിൻസി ജെറിൻ എഴുതിയ 'പ്രവാസി' എന്ന കവിതയും ഒന്നാം സമ്മാനം പങ്കുവച്ചു. രണ്ടാം സമ്മാനം രോഹിത് തുളസീദാസിന്റെ 'നന്ദിത' എന്ന കവിതയ്ക്കാണ്.

ഷഹീം അയികർ, ആർഷ അഭിലാഷ്, വസുജ വാസുദേവൻ എന്നിവരായിരുന്നു വിധികർത്താക്കൾ. സമ്മാനദാനം ഏപ്രിൽ രണ്ടാം വാരം നടക്കും.