- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോദയ വെസ്റ്റേൺ ഓസ്‌ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സംഘടനാ ഭാരവാഹികൾ; ബിജു മാത്യു പ്രസിഡന്റ്
ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ദേശീയ തലത്തിൽ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവർത്തന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബർ 22ആം തീയതി കനിഗ് വെയിൽ സെഞ്ചുറി പാർക്ക് ഹാളിൽ വച്ചു നടന്ന ആനുവൽ ജനറൽ ബോഡി സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങെളുടെയും നേട്ടങ്ങളും കോട്ടങ്ങളും ക്രിയാത്മകമായി ചർച്ച ചെയ്യുകയും, ഓരോ നേതാക്കളും പ്രവർത്തകരും അവരവരുടെ പ്രവർത്തനങ്ങളെ വിമർശനപരവും സ്വയം വിമർശനപരവുമായ രീതിയിൽ വിലയിരുത്തുകയും,തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗൗരവതരമായ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പുരോഗമന ചിന്തയും പുതിയ പ്രതീക്ഷകളുമായി തുടരുവാൻ താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ നേതൃനിരയെ ചുമതലകൾ ഏൽപ്പിച്ചു. പ്രസിഡന്റ് ബിജു മാത്യു ,വൈസ് പ്രസിഡന്റ് ജയ്‌മോൻ കെ പൗലോസ് ,അരുൺ കുമാർ എ ജനറൽ സെക്രട്ടറി ജിജേഷ് പി ജയാനന്ദൻ ,ജോയിന്റ് സെക്രട്ടറി ഹിനിഷ് പാലാട്ടുമ്മൽ ,സബിൻ നാഥ് എ ട്രെഷറർ.അന
ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ ദേശീയ തലത്തിൽ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവർത്തന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സെപ്റ്റംബർ 22ആം തീയതി കനിഗ് വെയിൽ സെഞ്ചുറി പാർക്ക് ഹാളിൽ വച്ചു നടന്ന ആനുവൽ ജനറൽ ബോഡി സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങെളുടെയും നേട്ടങ്ങളും കോട്ടങ്ങളും ക്രിയാത്മകമായി ചർച്ച ചെയ്യുകയും, ഓരോ നേതാക്കളും പ്രവർത്തകരും അവരവരുടെ പ്രവർത്തനങ്ങളെ വിമർശനപരവും സ്വയം വിമർശനപരവുമായ രീതിയിൽ വിലയിരുത്തുകയും,തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗൗരവതരമായ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ പുരോഗമന ചിന്തയും പുതിയ പ്രതീക്ഷകളുമായി തുടരുവാൻ താഴെ പറയുന്ന അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പുതിയ നേതൃനിരയെ ചുമതലകൾ ഏൽപ്പിച്ചു.
പ്രസിഡന്റ് ബിജു മാത്യു ,വൈസ് പ്രസിഡന്റ് ജയ്‌മോൻ കെ പൗലോസ് ,അരുൺ കുമാർ എ ജനറൽ സെക്രട്ടറി ജിജേഷ് പി ജയാനന്ദൻ ,ജോയിന്റ് സെക്രട്ടറി ഹിനിഷ് പാലാട്ടുമ്മൽ ,സബിൻ നാഥ് എ ട്രെഷറർ.അനിൽ നാരായണൻ കമ്മിറ്റി അംഗങ്ങൾ പോൾ ജേക്കബ്,വിവേക്മീ തേലപ്പുറത്ത് ,സോന്നെറ്റ് ശശികുമാർ, ഷിജു കെ കൊലഞ്ചേരി മാർച്ചിൽ ഈസ്റ്റേൺ സ്റ്റേറ്റിൽ നടക്കുന്ന ദേശീയ സമ്മളനത്തെ വിജയകരമാക്കുവാൻ വേണ്ട തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിക്കുവാൻ ജനറൽ ബോഡി പുതിയ കമ്മിറ്റിയെ ചുമത്തപ്പെടുത്തി.
മുതിർന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോളി വി ഉലഹന്നാൻ, രമേശ് വി കുറുപ്പ്, റെജിൽ പൂക്കുത്ത് എന്നിവർ പൊതു സമ്മളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു നാളിതുവരെ നവോദയയ്ക്ക് നല്കിക്കൊണ്ടിരിക്കുന്ന എല്ലാ പിന്തുണകൾക്കും നവോദയ ഓസ്‌ട്രേലിയ wa സ്റ്റേറ്റ് കമ്മിറ്റി ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും പുരോഗമന സമൂഹത്തോടും കടപ്പെട്ടിരിക്കുന്നു.നിങ്ങൾ എല്ലാവരോടുമുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നതിനോടൊപ്പം തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.