- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ മാച്ച് നേടിയശേഷം മാധ്യമങ്ങളെ കണ്ടില്ല; നടപടി ഉണ്ടാകുമെന്ന് ഫെഡറേഷന്റെ മുന്നറിയിപ്പ്; ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറാൻ യു എസ്- ആസ്ട്രേലിയൻ ചാമ്പ്യനായ ലോക രണ്ടാം നമ്പർ താരം; നവോമി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിക്കുമ്പോൾ
പാരീസ്: ടെന്നീസ് ആരാധകരെ ഞെട്ടിച്ചുകൊണ്ടൃ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയിരിക്കുകയാണ്. അത് മാത്രമല്ല, ടെന്നീസിൽ നിന്നും ഒരു ഇടവേളയെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നു കൂടി അവർ തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു.2018-ലെ യു എസ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽവിജയിച്ചതിനുശേഷം തന്നെ ചെറിയ രീതിയിലുള്ള വിഷാദ രോഗം ബാധിച്ചുവെന്നും തുടരെ തുടരെ വിവാദങ്ങൾ ഉണ്ടാകുന്നത് തന്റെ മാനസികാരോഗ്യത്തെ തകർക്കുന്നു എന്നും അവർ സൂചിപ്പിച്ചു.
യു എസ് ഓപ്പൺ, ആസ്ട്രേലിയൻ ഓപ്പൺ എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ നവോമി, കഴിഞ്ഞയാഴ്‌ച്ച ഫ്രഞ്ച് ഓപ്പണിലെ ആദ്യ മാച്ച് വിജയിച്ചതിനുശേഷമുള്ള പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. പലപ്പോഴും പത്ര സമ്മേളനങ്ങൾ മാനസികാരോഗ്യത്തിന് ഹാനികരമാകുന്നു എന്നായിരുന്നു അവർ അതിനെ കുറിച്ച് പറഞ്ഞത്. ഇത് സംഘാടകരുടെ അനിഷ്ടം വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് 10,800 യൂറോ പിഴ ഒടുക്കേണ്ടതായും വന്നിരുന്നു. സംഘാടകരിൽ നിന്നും കടുത്ത തീരുമാനം ഉണ്ടാവുകയും അതുപോലെ സഹ കളിക്കാരിൽ നിന്നും പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് നവോമി പിൻവാങ്ങാൻ തീരുമാനിച്ചത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
താൻ ആർക്കും ഒരു ശല്യമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇതാണ് ഇത്തരത്തിലുള്ള ഒരു സന്ദേശ നൽകാൻ അനുയോജ്യമായ സമയമെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ നവോമി പക്ഷെ താൻ മാനസികാരോഗ്യത്തെ ഒട്ടും വിലക്കുറച്ചു കാണുന്നില്ലെന്നും പറഞ്ഞു. യു എസ് ഓപ്പണിങ് ജയത്തിനുശേഷം ഏറെ മാനസിക വ്യഥകൾ അനുഭവിക്കേണ്ടി വന്നു എന്നു പറഞ്ഞ നവോമി, പൊതുസംസാരത്തിൽ നിന്നും രക്ഷപ്പെടാനാണ് പലപ്പോഴും താൻ ഹെഡ് ഫോണുകൾ ധരികുന്നതെന്നും വ്യക്തമാക്കി. സ്പോർട്ട്സ് പത്രലേഖകർ പലപ്പോഴും തന്നോട് കാരുണ്യപൂർവ്വംതന്നെയാണ് പെരുമാറിയിട്ടുള്ളത് എന്നും അവർ പറഞ്ഞു.
ടെന്നീസിൽ നിന്നും താത്ക്കാലികമായി ഒഴിഞ്ഞു നിൽക്കുന്നു എന്ന പ്രസ്താവന അവരുടെ ആരാധകരെ മാത്രമല്ല, ടെന്നീസ് ലോകത്തെയാകെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. വിംബിൾഡൺ ആരംഭിക്കുവാൻ ഇനി നാല ആഴ്‌ച്ച പോലുമില്ല. അതിൽ ഇവർ പങ്കെടുക്കുമോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. അതുപോലെ താൻ ജനിച്ച നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിലും നവോമി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഒരു വ്യക്തത കൈവന്നിട്ടില്ല. എന്നാൽ, അത്തരത്തിൽ മത്സരങ്ങളിൽ നിന്നും വിട്ടുനിന്നാൽ, നവോമിക്ക് ആജീവനാന്ത വിലക്ക് നേരിടേണ്ടതായും വന്നേക്കാം.
ആസ്ട്രേലിയൻ ഓപ്പൺ, യു എസ് ഓപ്പൺ, വിംബിൾഡൺ മത്സരങ്ങളുടെ സംഘാടകർ ഒരുമിച്ച്, ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവോമിക്ക് എഴുത്ത് അയച്ചിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിയുന്നത്. നവോമിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടുതന്നെയാണ് തീരുമാനം മാറ്റി ടെന്നീസ് ലോകത്തിലേക്ക് തിരിച്ചുവരാൻ ഇവർ നവോമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മറുനാടന് ഡെസ്ക്