ചെന്നൈ: ഡിഎംകെ വിട്ട് ചലച്ചിത്രതാരവും മുൻ കേന്ദ്രമന്ത്രിയുമായ നെപ്പോളിയൻ ബിജെപിയിൽ ചേർന്നു. അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നെപ്പോളിയന്റെ ബിജെപി പ്രവേശം. അമിത് ഷാ നെപ്പോളിയന് പാർട്ടി അംഗത്വം നൽകി. കഴിഞ്ഞ ദിവസം ഡിഎംകെ തലവൻ കരുണാനിധിക്ക് നെപ്പോളിയൻ രാജിക്കത്ത് അയച്ചിരുന്നു. ഡിഎംകെയിലെ ആഭ്യന്തര കലഹത്തിൽ അഴഗിരിക്കൊപ്പം നിന്നത് പാർട്ടിയിൽ നെപ്പോളിയനെ ഒറ്റപ്പെടുത്തി. അഴഗിരിയെ പുറത്താക്കിയതോടെ ഡിഎംകെയിൽ നിന്ന് നെപ്പോളിയൻ പുറത്തുചാടുകയും ചെയ്തു.